ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച അടുത്ത മാസം സംഘടിപ്പിച്ചേക്കും; ഭീകരവാദം തന്നെ പ്രധാന ചര്‍ച്ചാ വിഷയമാകും

ദില്ലി: ഇന്ത്യ – പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച അടുത്ത മാസം ആദ്യം നടന്നേക്കും. ഇരു വിദേശകാര്യ സെക്രട്ടറിമാരും ഫോണിലൂടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഭീകരവാദം പ്രധാന ചര്‍ച്ചാ വിഷയമാകും. പത്താന്‍കോട്ട് ഭീകരാക്രണണത്തില്‍ നല്‍കിയ തെളിവുകളില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിലപാട് തൃപ്തികരമെന്ന് ഇന്ത്യ അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ രണ്ടാം ഘട്ട തെളിവുകളിലും അന്വേഷണം ആരംഭിച്ചതായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയക്ക് സന്നദ്ധത വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാക്ക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും ഫോണിലൂടെ ചര്‍ച്ച നടത്തിയത്.

ഫെബ്രുവരി ആദ്യ വാരം തന്നെ രണ്ടു ദിവസ ചര്‍ച്ച നടത്താനാണ് തീരുമാനം. ചര്‍ച്ച നീട്ടി കൊണ്ട് പോകുന്നത് ഭീകര സംഘടനകള്‍ക്ക് ഊര്‍ജം നല്‍കുന്നുവെന്ന് വ്യക്തമാക്കിയാണ് നടപടി വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളില്‍ നടപടി സ്വീകരിച്ചെന്നാണ് പാക്ക് പ്രധാനമന്ത്രി അറിയിച്ചത്.

ഇന്ത്യ നല്‍കിയ രണ്ടാം ഘട്ട തെളിവുകളില്‍ അന്വേഷണം ആരംഭിച്ചതായും നവാസ് ഷെരീഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകളില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് എതിരെ പാക്കിസ്ഥാന്‍ നടപടിയേ സ്വീകരിച്ചിട്ടില്ലെന്നാണ് പാക്ക് ദിന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയതത്.

പാക്ക് നടപടിയില്‍ കൂടുതല്‍ സുതാര്യത ആവിശ്യപ്പെട്ടാണ് കഴിഞ്ഞ ജനുവരി 15, 16 ന് നിശ്ചയിച്ചരുന്ന ചര്‍ച്ച നീട്ടിയത്. ഇപ്പോള്‍ പാക് നടപടി ശരിയായ ദിശയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News