വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഹിന്ദിയും തെലുങ്കും സംസാരിക്കുന്ന സംഘം തട്ടിക്കൊണ്ടുപോയി; മാവോയിസ്റ്റുകളാണെന്നു സംശയമെന്നു പൊലീസ്

കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് മാനേജരെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. മേപ്പാടി റിപ്പണിലെ വീളത്തൂര്‍ മൈ ഗാര്‍ഡന്‍ ഓഫ് ഈഡനിലെ മാനേജര്‍ ലിജീഷ് ജോസിനെയാണ് തട്ടിക്കൊണ്ടുപോയത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയാണ് ലിജീഷ് ജോസ്. തെലുങ്കും ഹിന്ദിയും സംസാരിക്കുന്നവരാണ് ലിജീഷിനെ തട്ടിക്കൊണ്ടുപോയത്.

ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്തു വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി സൂചന ലഭിക്കുന്നത്. രണ്ടു മാസം മുമ്പു പാലക്കാട് മണ്ണാര്‍ക്കാടിനടുത്തു പൊലീസുമായി ഒരു സംഘം ഏറ്റുമുട്ടിയിരുന്നു. ഇതു മാവോയിസ്റ്റുകളാണെന്നായിരുന്നു പൊലീസിന്റെ സ്ഥിരീകരണം.

തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു നേരത്തേതന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തണ്ടര്‍ബോള്‍ട്ട് അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ വയനാട്ടിലെ കാടുകളില്‍ പലവട്ടം തെരച്ചില്‍ നടത്തിയിട്ടുണ്ടെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ട് മാനേജരെ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News