അപകടത്തില്‍ പൊലിഞ്ഞ കൊല്ലം സ്വദേശി ഗീരീഷ് ഇനിയും മിടിക്കും; ചെന്നൈ സ്വദേശി പ്രജീഷ് കുമാര്‍ ജെയിനില്‍ ഹൃദയം മാറ്റിവച്ചുള്ള ശസ്ത്രക്രിയ പൂര്‍ണവിജയം

ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഗിരീഷിന്റെ ഹൃദയം ഇനി ചെന്നൈ സ്വദേശി പ്രിജേഷ് കുമാര്‍ ജെിയിനിന്റെ ശരീരത്തില്‍ മിടിക്കും. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ചന്ദനത്തോപ്പ് കൊറ്റംങ്കര കുന്നുംപുറത്ത് വീട്ടില്‍ ഗിരീഷ് കുമാറിന്റെ ഹൃദയം ശരീരത്തില്‍നിന്നു നീക്കംചെയ്തത്. കൊല്ലത്തുനിന്ന് ഹെലിആമ്പുലന്‍സില്‍ ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിലേക്കും അവിടെനിന്നു വിമാനത്തില്‍ ചെന്നൈയിലേക്കും എത്തിക്കുകയായിരുന്നു. ഫോര്‍ടിസ് മലര്‍ അശുപത്രിയിലായിരുന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

കഴിഞ്ഞ ശനിയാഴ്ച രാത്രി പെരുമ്പുഴയില്‍ വച്ചുണ്ടായ ബൈക്കപടത്തിലാണ് ഗിരീഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെതുടര്‍ന്ന് ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍
വെന്റിലേറ്ററില്‍ മൂന്ന് ദിവസത്തോളം ചികിത്സ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഗീരീഷിന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
ഗിരീഷ് കുമാറിന്റെ വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയും ദാനം ചെയ്തിട്ടുണ്ട്.

ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ഹോസ്പിറ്റലിലെയും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 11
മണിക്ക് അരംഭിച്ച ശസ്ത്രക്രിയ 2 മണിവരെ നീണ്ടു. 2.25 ഓടെ കൊല്ലത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തിലേക്കും തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും
വിമാനത്തില്‍ ഹൃദയം ചെന്നൈയിലേക്കും കൊണ്ടു പോയി. ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന പ്രിജേഷ് കുമാറിന്റെ ശരീരത്തില്‍ ഗിരീഷിന്റെ ഹൃദയം ഘടിപ്പിക്കുന്നതിനുള്ള
ശസ്ത്രക്രിയ ആരംഭിച്ചു. കെ.എസ്.എഫ്.ഇ അപ്രൈസര്‍ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഗിരീഷ് . ക്ഷേത്ര വിഗ്രഹങ്ങളുടെ നിര്‍മ്മാണവും സ്വര്‍ണ്ണപ്പണിയും ഗിരീഷ് ചെയ്യാറുണ്ടായിയിരുന്നു. നാഗമ്മാളാണ് അമ്മ. ലളിതാമണിയാണ് ഭാര്യ,: നീരജ്(3), നീരവ്(5 മാസം).എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News