മൈക്രോഫിനാന്‍സ് തുക തിരിച്ചടച്ചില്ല: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകകള്‍ ജപ്തി ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ നടപടി

കൊല്ലം: എസ്എന്‍ഡിപി യോഗത്തിന്റെ വസ്തുവകള്‍ ജപ്തിചെയ്യാനൊരുങ്ങി സംസ്ഥാന പിന്നോക്ക വികസനകോര്‍പ്പറേഷന്‍. മാനദണ്ഡലം ലംഘിച്ച് വിതരണം ചെയ്ത മൈക്രോഫിനാന്‍സ് തുക രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണിത്. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ അപേക്ഷ നല്‍കിയെങ്കിലും
പിന്നോക്കവികസനകോര്‍പ്പറേഷന്‍ തള്ളി.

എസ്എന്‍ഡിപി യോഗത്തിന് മൈക്രോഫിനാന്‍സ് പദ്ധതി വഴി സംസ്ഥാന പിന്നോക്ക വികസനകോര്‍പ്പറേഷന്‍ അഞ്ച് കോടി രൂപയാണ് 2014 ജനുവരി 21 ന് നല്‍കിയത്. മൂന്ന് ശതമാനം
പലിശ വാങ്ങി ഇടപാടുകാര്‍ക്ക് പണം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 8 മുതല്‍ 12 ശതമാനം പലിശ വരെ വാങ്ങിയാണ് എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് തുക വിതരണം
ചെയ്തത്. മാത്രമല്ല ഗുരുമന്ദിരം കെട്ടാനുള്‍പ്പടെയുള്ള കാര്യങ്ങള്‍ പണം വിനിയോഗിച്ചു.

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 12 ശതമാനം പിഴപ്പലിശോയൊടെ ആറ് കോടി ഏഴ് ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് പിന്നോക്കവികസന കോര്‍പ്പറേഷന്‍ എസ്എന്‍ഡിപിക്ക് കഴിഞ്ഞ മാസവും ഈ മാസവും നോട്ടീസ് നല്‍കി. രണ്ടാമത് നല്‍കിയ നോട്ടീസില്‍ സമയം വേണമെന്നാവശ്യപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ നേരിട്ട് മറുപടി നല്‍കി. എന്നാല്‍ ഈ ആവശ്യം പിന്നോക്ക വികസനകോര്‍പ്പറേഷന്‍ തള്ളി. തുക അടയ്ക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കൊല്ലം ജില്ലാ കളക്ടര്‍ വഴി ജപ്തി നടപടികള്‍ ആരംഭിക്കാന്‍ പിന്നോക്ക വികസനകോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ജപ്തി ചെയ്യേണ്ട വസ്തുക്കളുടെ വിവരം പിന്നോക്കവികസന കോര്‍പ്പറേഷന്‍ കളക്ടറെ അറിയിച്ചു. നിയമപരമായി ജപ്തി നടപടികളെ നേരിടുമെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News