പാസ്‌പോര്‍ട്ടില്ലെങ്കില്‍ ആധാറും വോട്ടര്‍ഐഡിയും പാന്‍കാര്‍ഡും കൈയിലെടുത്തോളൂ; ഇതു മൂന്നും കൈയിലുണ്ടെങ്കില്‍ ഒരാഴ്ചകൊണ്ടു പാസ്‌പോര്‍ട്ട് കൈയില്‍കിട്ടും

പുനെ: സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ഒരാഴ്ച കാത്തിരുന്നാല്‍ മതിയാകും. ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് വോട്ടര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയും പൗരത്വം, കുടുംബവിവരങ്ങള്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളിയല്ലെന്ന വിവരം എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലവും ഒന്നിച്ച് അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സാധാരണ പാസ്‌പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അവസരമൊരുക്കിയിരിക്കുന്നത്. നിലവില്‍ ഒരുമാസത്തോളം നീളുന്ന പ്രക്രിയകളാണ് ഒരാഴ്ചയായി ചുരുങ്ങുന്നത്.

പൊലീസ് വെരിഫേക്കഷന്‍ ഒഴിവാക്കി അപേക്ഷകന്‍ നല്‍കുന്ന സത്യവാങ്മൂലത്തെ വിശ്വസിച്ച് പാസ്‌പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. നിലവില്‍ പൊലീസ് വെരിഫിക്കേഷനാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് നടപടിക്രമങ്ങളില്‍ ഏറ്റവും സമയനഷ്ടമുണ്ടാക്കുന്നത്. പുതിയ സംവിധാനം പ്രകാരം പൊലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചുകഴിഞ്ഞശേഷമായിരിക്കും നടത്തുക. പൊലീസ് റിപ്പോര്‍ട്ട് എതിരായാല്‍ അനുവദിച്ച പാസ്‌പോര്‍ട്ടുകള്‍ പിന്‍വലിക്കും.

നിലവിലെ സാഹചര്യത്തില്‍ വ്യാജപാസ്‌പോര്‍ട്ടും തട്ടിപ്പും തിരിച്ചറിയാന്‍ മാര്‍ഗമുണ്ട്. ആധാര്‍ വിവരസഞ്ചയം ഉള്ളതിനാല്‍ തട്ടിപ്പുകള്‍ വലിയൊരു പരിധിവരെ തടയാനും കഴിയുമെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News