എനിക്കു വെളിപ്പെടുത്താനല്ല, വാസ്തവം മാത്രമേ പറയാനുള്ളു എന്നു സരിത; ആരെയും പേടിയില്ലെന്നും സരിത; കമ്മീഷനില്‍ നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം

കൊച്ചി: തനിക്കു നടത്താനുള്ളതു വെളിപ്പെടുത്തലുകളല്ല. വാസ്തവങ്ങള്‍ മാത്രമാണ് താന്‍ നടത്തുന്നതെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത നായര്‍. താന്‍ മുന്‍പ് പലകാര്യങ്ങളും നിഷേധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പറയുന്നത് വാസ്തവങ്ങളാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ അനുഭവിക്കാത്ത സമാധാനമാണ് ഇപ്പോള്‍ താന്‍ അനുഭവിക്കുന്നത്. വലിയ ആശ്വാസം തോന്നുന്നുണ്ട് ഇപ്പോള്‍. തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനില്‍ പറഞ്ഞത്. ടീം സോളാറിനെയും അറിയില്ലെന്നു പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞത്.

വരും ദിവസങ്ങളിലും കൂടുതല്‍ കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തും. തെളിവുള്ള കാര്യം മാത്രമേ താന്‍ പറയുകയുള്ളു. തെളിവില്ലാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനിലെ ഇന്നത്തെ വിസ്താരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സരിത. ഇന്നത്തെ സിറ്റിംഗില്‍ സരിത കമ്മീഷനെ അറിയിച്ച കാര്യങ്ങള്‍ ചുവടെ.

കേസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് വന്നിട്ടുണ്ടെന്നു സരിത

പുറത്തുവന്ന ആരോപണങ്ങളില്‍ ചിലത് സത്യവും ചിലത് കെട്ടിച്ചമച്ചതുമാണ്

ആദ്യം പുറത്തുവന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെ ബന്ധപ്പെടുത്തിയുള്ളവയായിരുന്നു

മുഖ്യമന്ത്രിയെ നേരില്‍ കണ്ട ശേഷമാണ് ജോപ്പനെ പരിചയപ്പെടുന്നത്

ശ്രീധരന്‍ നായരുടെ കേസില്‍ ജോപ്പനും പ്രതിയാണ്

മുഖ്യമന്ത്രിയുമായുള്ള പണമിടപാടുകളെ കുറിച്ച് ജോപ്പന് അറിയാമായിരുന്നില്ല

മുഖ്യമന്ത്രി ജിക്കുമോന്‍ മുഖാന്തിരമാണ് പണം ആവശ്യപ്പെട്ടത്
പിന്നെങ്ങനെ ജോപ്പന്‍ പ്രതിയായെന്ന് അറിയില്ല

മുഖ്യമന്ത്രിക്ക് കൊടുത്തത് തനിക്കെതിരെ പരാതി നല്‍കിയവരുടെ പണമാണ്

ശ്രീധരന്‍ നായരുടെ 40 ലക്ഷം രൂപയില്‍ 32 ലക്ഷവും ഇതില്‍ ഉള്‍പ്പെടും

മുഖ്യമന്ത്രിക്ക് 2 തവണയായി നല്‍കിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ തയ്യാറാണ്

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തു നിന്ന് ഹാജരാക്കാം

ജിക്കുമോന്‍ നല്‍കിയ മൊഴിയില്‍ തനിക്കെതിരെ നടത്തിയ മോശം പരാമര്‍ശം വാസ്തവ വിരുദ്ധമാണ്

സലിംരാജിന്റെ ഫോണിലൂടെ നിരവധി തവണ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്

ക്ലിഫ് ഹൗസിലെ ലാന്‍ഡ്‌ഫോണും മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്

അറസ്റ്റു ചെയ്യപ്പെടുന്ന 2013 ജൂണ്‍ 2ന് രാത്രി 9 മണിക്ക് സലിംരാജിന്റെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയെ കിട്ടുമോ എന്ന് ചോദിച്ചു

അറസ്റ്റ് ചെയ്യപ്പെടുന്നതിനു 2 ദിവസം മുമ്പ് പിസി ജോര്‍ജ് വിളിക്കുകയും കമ്പനിക്കെതിരെ പരാതികള്‍ ഉള്ളതിനാല്‍ അത് പെട്ടന്നു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞിരുന്നു

അക്കാലത്ത് പി സി ജോര്‍ജിനും എനിക്കമിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതിനാല്‍ അത് കാര്യമാക്കിയില്ല

അറസ്റ്റ് ചെയ്ത ദിവസം തന്റെ മൊബൈലിലേക്ക് വന്ന കോളുകള്‍ പൊലീസിന്റേതാണ് എന്ന് സംശയം തോന്നിയതിനാല്‍ മുഖ്യമന്ത്രിയോട് സഹായം ചോദിക്കാന്‍ സലിംരാജിനെ വിളിച്ചു

മുഖ്യമന്ത്രി അന്ന് പുതുപ്പള്ളിയിലാണെന്ന് സലിംരാജ് പറഞ്ഞു

തുര്‍ന്ന് സലിംരാജിന് എന്റെ ഫോണിലേക്ക് വന്ന നമ്പറുകള്‍ കൊടുത്തു അന്വേഷിക്കാന്‍ പറഞ്ഞു

അത് അന്വേഷിക്കാമെന്നു പറയുകയും മുഖ്യമന്ത്രിയെ വിളിക്കാന്‍ പുതുപ്പള്ളിയിലെ ഒരാളുടെ നമ്പറും തന്നു

അയാളെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ ജിക്കുമോനെ വിളിച്ചു

സാറിന്റെ വീട്ടില്‍ നിന്നിറങ്ങിയെന്ന് ജിക്കു പറഞ്ഞു

സലിംരാജ് തിരിച്ചുവിളിച്ചു തന്ന നമ്പര്‍ എഴുകോണ്‍ സിഐയുടെതാണെന്നു പറഞ്ഞു

അന്ന് മുഖ്യമന്ത്രിയെ കിട്ടാത്തതിനാല്‍ ഉണ്ടായ അറസ്റ്റിനെ പറ്റി അറിയിക്കാന്‍ കഴിഞ്ഞില്ല

ടിസി മാത്യു മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞപ്പോള്‍ ഈസ്റ്ററിന്റെ അന്ന് രാത്രി 7 മണിയോടെ മുഖ്യമന്ത്രിയോടൊപ്പം യാത്രചെയ്തിരുന്ന ഗണ്‍മാ രവിയോ പ്രദീപോ ആയിരുന്നു, വിളിച്ചു ഈസ്റ്റര്‍ ആശംസ നേര്‍ന്നു

ടി.സി മാത്യു എന്നൊരാള്‍ വിളിച്ചിരുന്നെന്നും ക്ലിഫ് ഹൗസില്‍ വന്നു മൊബൈലില്‍ ഒരു ഫോട്ടോ കാണിച്ചുവെന്നും അറിയില്ല എന്ന് മറുപടി പറഞ്ഞുവെന്നും എന്നോട് പറഞ്ഞു

അപ്പോഴത്തെ ദേഷ്യത്തില്‍ ടിസി മാത്യുവിനെ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്

മുഖ്യമന്ത്രി പറഞ്ഞതു പ്രകാരമാണ് പി.സി വിഷ്ണുനാഥ് എംഎല്‍എയുമായി സംസാരിച്ചിരുന്നത്

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനെ പറ്റിയാണ് സംസാരിച്ചത്. ടീം സോളാറിനെ പറ്റി മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണുനാഥ് പറഞ്ഞു

തുടര്‍ന്ന് സ്ട്രീറ്റ് ലൈറ്റ് ഘടിപ്പിക്കുന്നതിന്റെ രൂപരേഖ തയ്യാറാക്കി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചു

അദ്ദേഹം അത് അംഗീകരിച്ചു ലോക്കല്‍ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള ശുപാര്‍ശയോടൊപ്പം ആലപ്പുഴ കളക്ടര്‍ക്ക് കൊടുക്കാന്‍ കത്തു തന്നു

ആലപ്പുഴ കളക്ടറേറ്റില്‍ നിന്നും വിളി വന്നു. അങ്ങോട്ട് ചെല്ലാന്‍ ആവശ്യപെട്ടു

അത് പ്രോസസ് ചെയ്യാന്‍ 11 മാസമെടുത്തു

കളക്ടറേറ്റില്‍ ചെന്നെങ്കിലും നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല

പിന്നീട് കേസ് വന്നതിനാല്‍ ഫയല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല

അറസ്റ്റിനു ശേഷം മാത്രമാണ് കമ്പനിയെക്കുറിച്ച് അറിയുന്നതെന്നും മാറ്റാരോടും കമ്പനിക്കു വേണ്ടി ശുപാര്‍ശ ചെയ്തിട്ടില്ല എന്ന് മുഖ്യമന്ത്രി മൊഴി നല്‍കിയതിനാലാണ് കമ്മീഷന്‍ മുമ്പാകെ ഈ മൊഴി നല്‍കുന്നത്

മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോയെ കുറിച്ച് കമ്മീഷന്‍ സരിതയോട് ചോദിച്ചു

2013 ജനുവരി 10ന് ജിക്കുമോന്‍ വിളിച്ചു കടപ്ലാമറ്റത്ത് മുഖ്യമന്ത്രി വരുന്നുണ്ടെന്നും കാണണമെന്നു പറഞ്ഞെന്നും സരിത

ഇതനുസരിച്ച് അന്നു കണ്ടപ്പോഴുള്ള ഫോട്ടോയാണ്

ഇതനുസരിച്ച് അന്നുഅവിടെ ചെല്ലുകയും മുഖ്യമന്ത്രിയെ കാത്തുനിന്ന് കണ്ടു സംസാരിക്കുകയും ചെയ്തു

സ്പീക്കറിന്റെ ശബ്ദമുണ്ടായതു കൊണ്ടാണ് അടുത്തുനിന്നു സംസാരിച്ചത്

സരിതയുടെ പുതിയ വെളിപ്പെടുത്തലുകള്‍

 ബാറുകാരും സിപിഐഎമ്മും ഒന്നും തനിക്കു പ്രശ്‌നമല്ല. വെളിപ്പെടുത്തലുകള്‍ സ്വമേധയാ ആണ്. ആരും ഒന്നും നിര്‍ബന്ധിച്ചിട്ടില്ല. നിരവധി കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. ഉണ്ടായ എല്ലാക്കാര്യങ്ങളും തുറന്നു പറയും. ഒരു പാര്‍ട്ടിയുടെയും പിന്തുണ തനിക്കില്ലെന്നും മുഖ്യമന്ത്രി ഒരുകാലത്തും തനിക്കു പിന്തുണ നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ചെക്ക് മടങ്ങാന്‍ കാരണം എന്താണെന്നു മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും വ്യക്തമാക്കണം. ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ നൂറിലേറെപ്പേര്‍ തന്റെ വിളിച്ചിരുന്നെന്നും സരിത വ്യക്തമാക്കി. അല്‍പസമയത്തനകം സോളാര്‍കമ്മീഷനില്‍ ഹാജരാകുന്ന സരിത മൊഴി നല്‍കാനാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here