മുഖ്യമന്ത്രി നാണമില്ലാതെ നുണ പറയുന്നെന്നു പിണറായി; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം; കേരളത്തിനുതന്നെ നാണക്കേടായ അവസ്ഥ

ഒറ്റപ്പാലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു നാണവുമില്ലാതെ നുണ പറയുകയാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. സരിതയുമായി സംസാരിച്ചുകൊണ്ടു തമ്പാനൂര്‍ രവി ചെയ്തത് വഴിവിട്ട നടപടിയാണെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ച് ഒറ്റപ്പാലത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പിണറായി. കേരളത്തിനു തന്നെ നാണക്കേടായ അവസ്ഥയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News