സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; തലസ്ഥാനത്ത് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്രിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു.

സിപിഐഎം പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടെ ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിപിഐഎം പ്രതിഷേധം.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News