ആര്‍എസ്പിയില്‍ പിളര്‍പ്പ്; കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി വിട്ടു; എംഎല്‍എ സ്ഥാനവും രാജിവെച്ചു; ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കോവൂര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി വിധിയെത്തുടര്‍ന്ന് യുഡിഎഫില്‍ പൊട്ടിത്തെറി. ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനെ രാജിവെച്ചു. വിധിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നേരിടുന്ന ആദ്യ തിരിച്ചടിയാണ് ഇത്. ഇതോടെ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയതായി കോവൂര്‍ പറഞ്ഞു.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്വവും കോവൂര്‍ രാജിവെച്ചു. പാര്‍ട്ടി അംഗതച്വം രാജിവെച്ച് ഇടതുപക്ഷത്തോടൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും കോവൂര്‍ പറഞ്ഞു. കര്‍ഷക – കശുവണ്ടിത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരാണിത്. തൊഴിലാളി വിരുദ്ധ സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ ആര്‍എസ്പി വിടും. യഥാര്‍ത്ഥ ആര്‍എസ്പി ആയി നിലപാട് സ്വീകരിക്കുമെന്നും കോവൂര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അമ്പലത്തറ ശ്രീധരന്‍ നായര്‍ അടക്കമുള്ള നേതാക്കളും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ആര്‍എസ്പി വിടും എന്നും കുഞ്ഞുമോന്‍ പറഞ്ഞു.

കുന്നത്തൂരിലെ എംഎല്‍എ ആണ് കോവൂര്‍ കുഞ്ഞുമോന്‍. ആര്‍എസ്പിക്ക് ഉള്ള മൂന്ന് എംഎല്‍എമാരില്‍ ഒരാള്‍. ആര്‍എസ്പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയപ്പോള്‍ തുക്കം മുതല്‍ വിമത നിലപാട് സ്വീകരിച്ചിരുന്ന എംഎഎല്‍എ ആണ് കോവൂര്‍ കുഞ്ഞുമോന്‍. ഇതോടെ യുഡിഎഫിലെ എംഎല്‍എമാരുടെ എണ്ണം 74 ആയി കുറഞ്ഞു.

ആര്‍എസ്പി തുടരുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ഏറ്റ തിരിച്ചടി കൂടിയാണ് കോവൂരിന്റെ രാജി. ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇത് കണക്കാക്കുന്നത്. യുഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ശേഷം നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ആര്‍എസ്പിയില്‍ നിന്ന് പുറത്തുവന്നത്. ഇവരില്‍ ഭൂരിപക്ഷവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here