മെസ്സിയുടെ ആ ‘കുഞ്ഞു വലിയ’ ആരാധകനെ കണ്ടെത്തി; പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നിന്ന ആ അഞ്ചുവയസുകാരന്‍ അഫ്ഗാനിയാണ്

എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. ഓണ്‍ലൈനുകളില്‍ വൈറലായ ആ അഞ്ചുവയസുകാരന്റെ ചിത്രം. മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നില്‍ക്കുന്ന അതേ അഞ്ചുവയസുകാരന്‍. അവന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു ലോകം. ഒടുവില്‍ അവനെ കണ്ടെത്തിയിരിക്കുന്നു. വെടിയൊച്ചകള്‍ നിലയ്ക്കാത്ത അഫ്ഗാനിസ്താനി ബാലനാണ് അവന്‍. ഇറാഖിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മെസ്സിയുടെ ഏറ്റവും വലിയ ആരാധകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അവന്റെ പേരു മുര്‍താസ അഹമ്മദി എന്നാണ്. ബിബിസിയാണ് ബാലനെ സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടത്.

അഫ്ഗാനിസ്താനിലെ കിഴക്കന്‍ ഗാസ്‌നി പ്രവിശ്യയിലെ ജഗോരി ജില്ലയിലാണ് അഹമ്മദിയുടെ താമസം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആ ചിത്രത്തിലെ പയ്യനെ തേടി മാധ്യമങ്ങള്‍ പരക്കം പായുകയായിരുന്നു. മെസ്സിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ജഴ്‌സി അണിഞ്ഞു നില്‍ക്കുന്നതായിരുന്നു ചിത്രം. മുര്‍താസയുടെ സഹോദരന്‍ ആണ് ചിത്രം പകര്‍ത്തിയതെന്ന് പിതാവ് സ്ഥിരീകരിച്ചിരുന്നു. മെസ്സി ആരാധകനായ മുര്‍താസയ്ക്കു വേണ്ടത് മറ്റൊന്നുമല്ല. മെസ്സിയുടെ ഒരു ജഴ്‌സി തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel