സിക വൈറസ് വ്യാപിക്കുന്നു; ഡെന്‍മാര്‍ക്കിലും രോഗബാധ കണ്ടെത്തി; പ്രതിരോധവും ചികിത്സയുമില്ലെന്നു ഡോക്ടര്‍മാര്‍; സികയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ഓര്‍ഹസ്: ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ടു ലോകത്തിനാകെ ഭീതിയായ സിക വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലാണ് രോഗം അവസാനമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലേക്കു യാത്ര ചെയ്തയാളിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ഡെന്‍മാര്‍ക്കില്‍ സിക വൈറസ് ബാധ കണ്ടെത്തുന്നത്. ബ്രസീലിലും ലാറ്റിന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും വ്യാപകമായ സിക യൂറോപ്പിലേക്കും വ്യാപിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ, ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കള്‍ വലിപ്പം കുറഞ്ഞ ശിരസുമായി ജനിച്ചപ്പോഴാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതായി വ്യക്തമായത്. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികള്‍ തലച്ചോറിന് വളര്‍ച്ചയെത്താതെ മരിക്കുകയാണ് ചെയ്തത്. ഇതോടെ, ലോകം സികയുടെ ഭീതിയിലാവുകയായിരുന്നു. ഗര്‍ഭകാലത്തു കൊതുകിന്റെ ദംശനത്തിലൂടെയാണ് സ്ത്രീകളിലേക്കു വൈറസ് പടരുന്നത്. കടുത്തപനിയും സന്ധിവേദനയുമാണ് വൈറസ് പകര്‍ന്നതിനുള്ള തെളിവുകള്‍.

എന്താണ് സിക വൈറസ്
1947-ല്‍ മഞ്ഞപ്പനി പടര്‍ന്ന സമയത്തു ഉഗാണ്ടയിലെ സിക വനത്തിലെ കുട്ടിക്കുരങ്ങുകൡലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. വനത്തിന്റെ പേരിലാണ് വൈറസിനെ നാമകരണം ചെയ്തത്. കൊതുകിലൂടെയാണ് വൈറസ് പകരുന്നത്. വൈറസ് ബാധിച്ചാല്‍ പനിയാണ് ലക്ഷണം.

എന്തുകൊണ്ട് സിക ശ്രദ്ധയിലെത്തി
കഴിഞ്ഞ നവംബറിലാണ് സിക വൈറസ് വാര്‍ത്തകളില്‍നിറഞ്ഞത്. ബ്രസീലില്‍ നാലായിരത്തോളം കുഞ്ഞുങ്ങള്‍ വലിപ്പമെത്താത്ത തലയുമായി ജനിച്ചു മരണത്തിനു കീഴടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് മാതാവിനെ ബാധിച്ച വൈറസിന്റെ പ്രത്യാഘാതമാണെന്നു വ്യക്തമായത്. വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ പേര്‍ക്ക് സിക ബാധിക്കാന്‍ ഇടയുണ്ടെന്നാണ് ബ്രസീലിയന്‍ ആരോഗ്യവകുപ്പിന്റെ നിഗമനം. മരണത്തില്‍നിന്നു രക്ഷപ്പെട്ടാലും തലച്ചോര്‍ വളരാത്തതിനാല്‍ ബുദ്ധി ശക്തിയുണ്ടാകില്ലെന്നതായിരിക്കും സിക ബാധിച്ചവര്‍ക്കു പിറക്കുന്ന കുഞ്ഞുങ്ങളുടെ ദുര്യോഗം.

വൈറസ് പരക്കുന്നതെങ്ങനെ?
ഈഡിസ് കൊതുകുകളിലൂടെയാണ് സിക വൈറസ് പരക്കുന്നത്. മഞ്ഞപ്പനി, ചിക്കന്‍ഗുനിയ, ഡെങ്കിപ്പനികള്‍ക്കു കാരണമാകുന്നതാണ് ഈ കൊതുകുകള്‍. ഗര്‍ഭിണിയിലേക്കു പകരുന്ന വൈറസ് സ്വാഭാവികമായും കുഞ്ഞിലേക്കും പകര്‍ന്നുകിട്ടുകയാണ് ചെയ്യുക. രക്തദാനത്തിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ വൈറസ് പടരില്ല.

ലക്ഷണങ്ങള്‍ എന്തൊക്കെ?
വൈറസ് ബാധിച്ച് പന്ത്രണ്ടു ദിവസങ്ങളോളം കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. ചെറിയ പനി, വൈദന, തലവേദന, സന്ധിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധിക്കുന്ന നാലില്‍ മൂന്നാളുകള്‍ക്കും രോഗലക്ഷണങ്ങളുണ്ടാകും.

പ്രതിവിധി
സിക വൈറസിന് ഇതുവരെ പ്രതിവിധിയോ പ്രതിരോധമോ കണ്ടെത്തിയിട്ടില്ല. നിലവില്‍ ലാറ്റിന്‍ അമേരിക്കയിലേക്കു പോകുന്നവരോടു കൊതുകിന്റെ ദംശനം ഏല്‍ക്കാതെ ശ്രദ്ധിക്കുക എന്ന പ്രതിരോധം മാത്രമേ നിര്‍ദേശിക്കാനുള്ളൂ.

രോഗം കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍
ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ, പസിഫിക് ദ്വീപുകള്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് ഇതുവരെ സിക വൈറസ് വ്യാപനം കണ്ടെത്തിയിട്ടുള്ളത്. പ്യൂട്ടോറിക്കയിലാണ് സിക മൂലമുള്ള ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.

Geovane Silva holds his son Gustavo Henrique, who has microcephaly, at the Oswaldo Cruz Hospital in Recife, Brazil, January 26, 2016. REUTERS/Ueslei Marcelino

ഇന്ത്യയില്‍ സിക ഭീതി
ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ബാധ ഇന്ത്യയിലേക്കും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും മറ്റിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു എന്നതിനു തെളിവാണ് ഡെന്‍മാര്‍ക്കില്‍ രോഗം കണ്ടെത്തിയത്. രോഗബാധയുള്ള രാജ്യങ്ങളിലേക്കോ അവിടെനിന്ന് ഇവിടേക്കോ ആരെങ്കിലും വൈറസുമായി വരികയും അതു പകരുകയും ചെയ്യാനുള്ള സാധ്യതയേറെയാണ്. കൊതുകുമൂലമുള്ള പകര്‍ച്ചവ്യാധികള്‍ ഇന്ത്യയില്‍ പതിവായ സാഹചര്യത്തില്‍ സികയുടെ വ്യാപനവും തള്ളിക്കളയാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News