ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി ഹൈക്കമാന്‍ഡ്; സര്‍ക്കാര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല

ദില്ലി: ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്‍ഡിന്റെ പിന്തുണ. ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരള നേതൃത്വം വിശദമായ റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ല എന്നും ഹൈക്കമാന്‍ഡ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണ്. രാജിവെയ്‌ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ആയിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിച്ചു. ജുഡീഷ്യല്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വരട്ടെ എന്നും എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News