ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങരുതെന്നു പറയുന്നതു കേള്‍ക്കാത്തവര്‍ ഇതു കാണുക; പ്ലാറ്റ്‌ഫോമിലേക്കു വീണ സ്ത്രീ ട്രെയിനിന് അടിയില്‍പെട്ടു മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാനോ ട്രെയിനില്‍നിന്ന് ഇറങ്ങാനോ ശ്രമിക്കരുതെന്ന് നിയമപരമായ മുന്നറിയിപ്പുണ്ട്. പലരും കേള്‍ക്കാറില്ല. പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് ഇത്തരം പക്വതയില്ലാത്ത പെരുമാറ്റങ്ങള്‍. കഴിഞ്ഞദിവസം മുംബൈയിലെ ബോറിവിലി സ്‌റ്റേഷനില്‍ സംഭവിച്ചതും ഇതുതന്നെയാണ്. കിരണ്‍ദേവി ഠാക്കൂര്‍ എന്ന യാത്രക്കാരിക്കാണു ജീവന്‍ നഷ്ടമായത്.

The man in red, pictured at the carriage door, tries to help a woman off the train before it has stopped

ഒപ്പമിറങ്ങിയ ആള്‍ കിരണ്‍ദേവിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്ലാറ്റ്‌ഫോമില്‍വീണയുടെ ട്രെയിന്‍ കടന്നുപോകുന്ന കാറ്റില്‍ പ്ലാറ്റ്‌ഫോമില്‍നിന്നു ട്രാക്കിലേക്ക് ഊര്‍ന്നുവീഴുകയായിരുന്നു. വഡോദര എക്‌സ്പ്രസിലെത്തിയതായിരുന്നു ഇവര്‍. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് ആദ്യം ഒരു യാത്രക്കാരന്‍ ഇറങ്ങുന്നതും ലഗേജുകള്‍ ഇറക്കുന്നതും കാണാം. അതിനു പിന്നാലെയാണ് കിരണ്‍ദേവി ഇറങ്ങുന്നത്. സാമാന്യം വേഗത്തിലായിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങിയ വഴിക്കു പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു.

The woman, also dressed in red, also loses her balance as she tries to step off the train while it is still moving

പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് ഊര്‍ന്നുപോയ കിരണ്‍ദേവിയെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്നയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്ലാറ്റ്‌ഫോമില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ കാമറകളാണ് ദൃശ്യം പകര്‍ത്തിയത്.

Her clothing  becomes caught on the carriage and she is pulled into the gap between the train and the platform

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News