തൂക്കം കുറയ്ക്കാന്‍ നോക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങളിലെ പ്രണയം വറ്റിപ്പോകും

തൂക്കം കുറയ്ക്കാന്‍ പലവഴികളും നോക്കുന്നവരാണ് നമ്മള്‍ എല്ലാവരും. തൂക്കം കുറയ്ക്കാന്‍ സര്‍ജറി വരെ ചെയ്യുന്നവരുണ്ട്. എങ്കില്‍ അത്തരക്കാര്‍ അറിയാന്‍ ഒരു കാര്യം. വെയ്റ്റ്‌ലോസ് സര്‍ജറി ചെയ്യുന്നവരുടെ പ്രണയം വറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വെയ്റ്റ് ലോസ് സര്‍ജറി ചെയ്യുന്നവര്‍ക്ക് പ്രണയിക്കാനുള്ള ശേഷി നഷ്ടമാകും എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് അവരുടെ ജീവിതം താറുമാറാക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ ഓഹിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പെരുമാറ്റങ്ങളിലെയും ദിനചര്യകളിലയും സ്ഥിരതയില്ലായ്മ ഭാര്യയുമായോ പങ്കാളിയുമായോ കുട്ടികളുമായോ ഉള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് പഠനം തെളിയിക്കുന്നു.

ഭക്ഷണമാണ് ഒരു കുടുംബത്തിന് പ്രധാനപ്പെട്ടത്. അത് പാര്‍ട്ടിയിലായാലും കുടുംബത്തിലായാലും. ഇത്തരത്തില്‍ ഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരാള്‍ക്ക് തുടര്‍ന്ന് അങ്ങോട്ട് ഭക്ഷണത്തോട് പ്രിയം കുറഞ്ഞു വരുമെന്നത് വാസ്തവമാണ്. ഇക്കാര്യം കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും. വിവാഹിതരായ ശേഷം ശസ്ത്രക്രിയക്ക് വിധേയരായവര്‍ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതില്‍ 2.6 ശതമാനം പേരും പരാജിതരാണെന്ന് പഠനം തെളിയിക്കുന്നു. അതേസമയം, വിവാഹിതരല്ലാത്തവര്‍ വിജയം കാണുന്നതില്‍ 2.7 ഇരട്ടിയാണെന്നും പഠനത്തില്‍ വ്യക്തമായി. വിവാഹിതരല്ലാത്തവര്‍ ഡയറ്റ് പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുന്നുമുണ്ട്.

ശസ്ത്രക്രിയക്ക് ശേഷം രോഗികളുടെ വിവാഹബന്ധം കൂടുതല്‍ മോശമായതായും ഗവേഷകര്‍ കണ്ടെത്തി. അതായത് ശസ്ത്രക്രിയക്കൊപ്പം രോഗികളുടെ കുടുംബാംഗങ്ങളെ കൂടി കണക്കിലെടുത്ത് മുന്നോട്ടു പോകണമെന്നും പഠനം നിര്‍ദേശിക്കുന്നു. ഇത് രോഗികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ ഏറെ ഉപകാരപ്രദമാകും. 1990 മുതല്‍ 2014 വരെ നടത്തപ്പെട്ട വിവിധ പഠനങ്ങളെ വിശകലനം ചെയ്താണ് പുതിയ റിപ്പോര്‍ട്ട് ഗവേഷകര്‍ കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here