മുഖ്യമന്ത്രിക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ടെന്ന് സരിത; താനും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്; തെളിവു കമ്മീഷന് കൈമാറും

കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സരിത എസ് നായര്‍. താനും മല്ലേലില്‍ ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ട്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളിലും ഉറപ്പു നല്‍കുന്ന ശബ്ദരേഖയും ആ വീഡിയോയില്‍ തന്നെയുണ്ട്. മൊബൈലിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും സരിത പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. തെളിവുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് കൈമാറാന്‍ തയ്യാറാണ്. ഈ തെളിവുകള്‍ താന്‍ ഇപ്പോള്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അറസ്റ്റു ചെയ്യും എന്ന സൂചന ലഭിച്ചപ്പോള്‍ തെളിവുകള്‍ മാറ്റുകയായിരുന്നെന്നും സരിത പറഞ്ഞു.

ദില്ലിയില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ല അറിയില്ല എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. വിജ്ഞാന്‍ ഭവനില്‍ വച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. ആ സമയം മന്ത്രി കെ.സി ജോസഫ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ കണ്ടത്. കാറിന്റെ ഇടതുവശത്തു വന്നാണ് തന്നോടു സംസാരിച്ചത്. എംഎന്‍ആര്‍ഇ അംഗീകാരം വാങ്ങി തരാമെന്ന് മുഖ്യമന്ത്രി തനിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്‍ജിഓ രൂപീകരിക്കണം എന്ന് തന്നോട് ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്.

വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ദൃശ്യങ്ങള്‍ തന്റേതു തന്നെയാണ്. എന്നാല്‍, ഇത് പ്രചരിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും സരിത വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News