എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് കോടതിയിലേക്ക്; സ്വകാര്യ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചല്ലാതെ സ്വന്തം നിലയ്ക്ക് കോടതിയെ സമീപിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. അടുത്ത ദിവസം തന്നെ കോടതിയില്‍ സ്വകാര്യ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാതെ സ്വന്തമായി അഭിഭാഷകനെ വച്ച് കേസ് നടത്താനാണ് തീരുമാനം. കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News