സിക വൈറസ് ഭീതി; ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍; സ്‌ഫോടനാത്മകമായ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

ജെനീവ/ദില്ലി: ലോകത്തെ ഞെട്ടിച്ചു സിക വൈറസ് യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും പടര്‍ന്നു പിടിക്കുമ്പോള്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതുസംബന്ധിച്ച് ഐഎംഎ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കാണ് ഐഎംഎ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഗര്‍ഭിണികള്‍ വൈറസ് ബാധയുള്ള രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ഐഎംഎ നിര്‍ദേശിച്ചു. അതേസമയം, സിക അമേരിക്കയില്‍ അങ്ങോളം ഇങ്ങോളം പടരുന്ന സിക വൈറസ് 40 ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കു കൂട്ടല്‍. സ്‌ഫോടനാത്മകമായ സ്ഥിതിയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

സിക വൈറസ് സ്‌ഫോടനാത്മകമായി പരക്കുകയാണെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടനാ തലവന്‍ തിങ്കളാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഡബ്ല്യുഎച്ച്ഒ യോഗം ചേരുമെന്നും വ്യക്തമാക്കി. വൈറസ് പടരുന്നത് ലോകത്താകമാനം ആരോഗ്യ അടിയന്തരവാസ്ഥയായി പ്രഖ്യാപിക്കണോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. വൈറസ് ഒരു ഭീഷണി എന്നതിനപ്പുറത്തേക്ക് വളര്‍ന്നതായി ഇന്നുചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ പ്രത്യേകയോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News