ഉമ്മന്‍ചാണ്ടിയുടെ മകനെ പ്രതിക്കൂട്ടിലാക്കി സരിത; ചാണ്ടി ഉമ്മനെ പങ്കാളിയാക്കി കമ്പനി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു; ലൈംഗികാപവാദ കഥയിലെ നായിക താനല്ല

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ മകന്‍ ചാണ്ടി ഉമ്മനെയും പ്രതിക്കൂട്ടിലാക്കി സരിത എസ് നായരുടെ മൊഴി സോളാര്‍ കമ്മീഷനില്‍. ചാണ്ടി ഉമ്മനെ പങ്കാളിയാക്കി കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേരള റിന്യൂവബിള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ ഉള്ള കമ്പനിയെ കുറിച്ച് സംസാരിക്കാനാണ് അന്ന് കടപ്ലാമറ്റത്തെ പരിപാടിയിലേക്ക് തന്നെ വിളിച്ചു വരുത്തിയത്. ഈ കമ്പനിയിലേക്ക് ആവശ്യമായ സോളാര്‍ പാനലുകള്‍ ഇറക്കുമതി ചെയ്യാമെന്നും പറഞ്ഞിരുന്നു. അതിനായി ചാണ്ടി ഉമ്മന്‍ തനിക്ക് പങ്കാളിത്തം ഉണ്ടെന്നു പറഞ്ഞ അമേരിക്കയിലെ ഒരു കമ്പനിയെ ഉപയോഗിക്കാമെന്നും പറഞ്ഞു.

ദില്ലിയില്‍ തോമസ് കുരുവിളയുടെ ഫോണാണ് ചാണ്ടി ഉമ്മന്‍ ഉപയോഗിച്ചിരുന്നത്. മുഖ്യമന്ത്രിക്കു പണം ലഭിച്ച വിവരം ചാണ്ടി ഉമ്മന്‍ രണ്ടു തവണ വിൡച്ച് ഉറപ്പിച്ചിരുന്നു. ചാണ്ടി ഉമ്മനുമായി ബിസിനസ് ബന്ധമുണ്ട്. എന്നാല്‍, മറ്റു ബന്ധം ഉണ്ടെന്നു പറയുന്നത് ശരിയല്ല. ചാണ്ടി ഉമ്മനുമായി അവിഹിത ബന്ധമുണ്ടെന്നു പറയുന്ന സ്ത്രീ താനല്ല. സോളാര്‍ കേസിലെ മറ്റൊരു പ്രതിയാണ്.

സരിതയുടെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍
  • ഞാന്‍ ചെയ്യുന്നത് മാത്രം മാധ്യമങ്ങള്‍ എഴുതിയാല്‍ മതിയെന്ന് കമ്മീഷന്‍
  • സരിതയുടെ വിസ്താരം തുടങ്ങി
  • ഇന്നും നിങ്ങള്‍ക്ക് പറയാനുള്ളത് പറയാമെന്ന് സരിതയോട് കമ്മീഷന്‍
  • കടപ്ലാമറ്റത്ത് വെച്ച് മുഖ്യമന്ത്രിയെ കണ്ട കാര്യം മൊഴി നല്‍കിയിരുന്നുവെന്ന് സരിത
  • പുതിയ കമ്പനി കേരള റിന്യൂവബിള്‍ കോപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ ഉള്ള കമ്പനിയെക്കുറിച്ചായിരുന്നു അത്
  • ചാണ്ടി ഉമ്മനും ചേര്‍ന്നുള്ള കമ്പനിയാണത്
  • ഈ കമ്പനിയിലേക്ക് ആവശ്യമായ സോളാര്‍ പാനലുകള്‍ ഇംപോര്‍ട്ട് ചെയ്യാമെന്നും പറഞ്ഞിരുന്നു
  • അതിനായി ചാണ്ടി ഉമ്മന്‍ തനിക്ക് പങ്കാളിത്തം ഉണ്ടെന്നു പാഞ്ഞ അമേരിക്കയിലെ ഒരു കമ്പനിയെ ഉപയോഗിക്കാമെന്നും പറഞ്ഞു
  • ആ സമയത്ത് ആ കമ്പനി വിവിധ തരം വുഡ് റിലേറ്റഡായ ഇംപോര്‍ട് എക്‌സ്‌പോ ര്‍ ട്ടാണ്
    ചാണ്ടി ഉമ്മന്‍ തോമസ് കുരുവിളരുടെ ഫോണിലൂടെ സംസാരിച്ചിരുന്ന
  • ഡല്‍ഹിയില്‍ ചാണ്ടി ഉമ്മനും തോമസ് കുരുവിളയും ഉള്ള സമയത്ത് ബിസിനസ് കാര്യങ്ങല്‍ സംസാരിക്കാന്‍ കുരുവിളയുടെ ഫോണ്‍ ഉപയോഗിച്ചിരുന്നു
  • രണ്ടു തവണ ക്ലിഫ് ഹൗസില്‍ വെച്ച് ബിസിനക്‌സ് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്
  • എന്നാല്‍ ചാണ്ടി ഉമ്മനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു
  • എന്നാല്‍ ആ കഥയിലെ നായിക താനല്ല
  • സോളാര്‍ കേസിലെ മറ്റൊരു പ്രതിയാണ്
  • അവരുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ പേര് പറയുന്നില്ല
  • മറ്റൊരു പ്രതിയുമായി ചാണ്ടി ഉമ്മന്‍ നടത്തിയ ദുബായ് യാത്രയുടെ ദൃശ്യങ്ങളും ചങ്ങനാശ്ശേരിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കയ്യിലും തിരുവഞ്ചൂരിന്റെ കയ്യിലും ഉണ്ട്
  • ആ സമയം മന്ത്രിസഭാ പുനസംഘടനയെ ഭയന്ന് തിരുവഞ്ചൂര്‍ ഇങ്ങനെ ഒരു തെളിവുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി
  • പേര് പരാമര്‍ശിക്കാത്തതിനാല്‍ ആ ആരോപണം എന്റെ മേല്‍ കെട്ടിവെച്ചു
  • ചാണ്ടി ഉമ്മനുമായി ബിസിനസ് ബന്ധങ്ങളുണ്ട്. മറ്റ് ആരോപണങ്ങള്‍ വ്യാജം
  • മുഖ്യമന്ത്രി ആവര്‍ത്തിച്ച പറഞ്ഞ മൊഴിയാണ് സരിതക്കോ ടീം സോളറിനോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ സര്‍ക്കാര്‍ സഹായം ചെയ്തിട്ടില്ല നഷ്ടം വന്നിട്ടില്ല എന്ന്
  • എന്നാല്‍ ടീം സോളാര്‍ ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തെ സുരാന വെഞ്ചേഴ്‌സ് എന്ന M NREF ലിസ്റ്റഡായ ചാനല്‍ പാര്‍ട്ണര്‍മാരായ കമ്പനിയുടെ ഫ്രാഞ്ചൈസിയായിരുന്നു
  • ടീം സോളാറിന് അംഗീകാരം ലഭിക്കുന്നതു വരെ അനര്‍ട് മുഖാന്തിരം നടത്തുന്ന പദ്ധതികളില്‍ സുരാനയാണ് പങ്കെടുത്തിരുന്നത്
  • അതിന്റെ ടെന്‍ഡര്‍ സംബന്ധമായ കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്ന് സുരാനയുടെ പ്രതിനിധി ഹരീഷ് നായരും ഞാനുമായിരുന്നു
  • അനര്‍ട് 2011 12 വര്‍ഷങ്ങളില്‍ സോളാര്‍ പദ്ധതികളുടെ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ സുരാനയും പങ്കെടുത്തു
  • ആര്യാടന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്ക് കോട്ട് ചെയ്ത് സുരാന സ്വന്തമാക്കി
  • അതിലേക്ക് നേരിട്ടും അല്ലാതെയും താനും ഹരീഷും ചേര്‍ന്ന് പലതവണ ആര്യാടനെ കൊണ്ട് അനര്‍ട് ഉദ്യോഗസ്ഥരുമായി സംസാരിപ്പിച്ചു
  • സുരാന ഈ ടെന്‍ഡര്‍ പ്രകാരം പ്രോഡക്ട്‌സ് നല്‍കിയെങ്കിലും 35 ലക്ഷം കുടിശിക അനര്‍ട് വരുത്തിയിരുന്നു
  • അനര്‍ട്ടുമായി ബന്ധപ്പെട്ടെങ്കിലും പണം അനുവദിച്ചില്ല
  • 2013-ല്‍ ഹരീഷ് നായര്‍ ഡയറക്ടര്‍മാരില്‍ ഒരാളായ മുകേഷ് എന്നിവര്‍ ഫോണില്‍ വിളിച്ച് എന്നോട് ഇക്കാര്യം പറഞ്ഞു
  • ഹരീഷ് നായരോട് കേരളത്തില്‍ എന്താന്‍ പറഞ്ഞു
  • ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യം അറിയിച്ചു
  • അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് അനര്‍ട് വേണ്ട കാര്യണ്ട ള്‍ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തു
  • താനും ഹരീഷും ആര്യാടനെ കണ്ട് ഇക്കാര്യം അറിയിച്ചു
  • ഞങ്ങളുടെ മുമ്പില്‍ വെച്ച് അദ്ദേഹം അനര്‍ടിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു
    കാര്യങ്ങള്‍ ശരിയാക്കാമെന്ന് പറഞ്ഞു
  • അദ്ദേഹം ത്തിന്റെ ശുപാര്‍ശയില്‍ 35 ലക്ഷം രൂപ അനര്‍ട് അനുവദിച്ചു
  • മുഖ്യമന്ത്രി സോളാര്‍ കേസിലെ വാദി ബാബുരാജ് എന്നയാള്‍ക്ക് അയാളുടെ ഉടമസ്ഥതയിലുള്ള
  • തഴവ എന്ന സ്ഥലത്തെ വസ്തു റീ സര്‍വ്വേ ചെയ്യാന്‍ ശുപാര്‍ശ കത്ത് തന്നിട്ടുണ്ട്
  • രണ്ടാം ദിവസം തന്നെ റീ സര്‍വ്വേ ചെയ്ത് ലഭിച്ചു
  • അതിലേക്ക് ബാബുരാജിനു വേണ്ടി താനാണ് അപേക്ഷ നല്‍കിയത്
  • താന്‍ മുഖ്യമന്ത്രിക്ക് നേരിട്ടാണ് അപേക്ഷ നല്‍കിയത്
  • അത് കമ്മീഷനില്‍ ഹാജരാക്കാന്‍ തയ്യാറാണ്
  • മുഖ്യമന്ത്രി പറഞ്ഞത് സരിതക്ക് സഹായങ്ങള്‍ ചെയ്തിട്ടില്ല എന്നാണ്
  • ഇത് പച്ചക്കള്ളമാണ്
  • ഇതോടൊപ്പം 3 തവണ മാത്രം സരിതയെ കണ്ടിരിക്കാം എന്നു പറഞ്ഞതും തെറ്റ്
  • ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അനര്‍ട്ടില്‍ നിന്ന് നേരിട്ട് വരുത്തി കമ്മീഷന്‍ പരിശോധിക്കണം
  • എന്നെ ചേര്‍ത്ത് എം എല്‍ എ മാര്‍ എം പി മാര്‍ മന്ത്രിമാര്‍ എന്നിവരുമായി അവിഹിത ബന്ധം ആരോപണം ഉണ്ട്
  • ഇത്തരം കാര്യങ്ങള്‍ പറയുന്നത് സ്വകാര്യതയെ ബാധിക്കും
  • അത് പറയാന്‍ താല്പര്യമില്ല
  • സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രധാന ആരോപണം ഇതായിരുന്നു
  • അതിനാല്‍ ടീം സോളാറിന്റെ മറവില്‍ അതിന്റെ സ യ റ ക്ടര്‍മാര്‍ പൊതുജനങ്ങളില്‍ നിന്ന്
  • തട്ടിയെടുത്തു എന്ന് പറയുന്ന തുകയുടെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് അല്ലെങ്കില്‍ അന്വേഷണം ഇതു വരെ ഉണ്ടായിട്ടില്ല
  • അതിന് ഞാനും കാരണമായിട്ടുണ്ടാകാം
  • എന്നാല്‍ കേസില്‍ എന്നെങ്കിലും പുറത്ത് വരുന്ന സാമ്പത്തിക ആരോപണങ്ങള്‍
  • മറയ്ക്കുന്നതിനാണ് ഇത്തരം മോശമായ ആരോപണങ്ങള്‍
  • ഇത്തരം ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നതിനാന്‍ യഥാര്‍ത്ഥ തട്ടിപ്പ് അന്വേഷിക്ക പ്പെട്ടില്ല
  • തെളിവ് നശിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു
  • ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറയേണ്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ പറയും
  • ഇന്ന് നേരത്തെ പോകണമെന്ന് സരിത
  • പതിനാല് മണിക്കൂര്‍ തികച്ചും ലാഘവത്തോടെ തനിക്ക് നുണ പറയാനാവില്ലെന്ന് സരിത
    മൊഴി നല്‍കുന്നതിന്റെ പേരില്‍ സമ്മര്‍ദ്ദമുണ്ടെന്ന് സരിത
  • നേരത്തെ പോകണമെന്ന സരിതയുടെ ആവശ്യത്തില്‍ കമ്മീഷന്‍ കക്ഷികളുടെ അഭിപ്രായം തേടുന്നു
  • ഇനി തിങ്കളാഴ്ച വന്നാല്‍ പോരെയെന്ന് സരിത. ചില സ്വകാര്യ ആവശ്യങ്ങള്‍ ഉണ്ട്
    സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിന്നെ എതിര്‍ത്തു
  • സരിതക്ക് നേരത്തെ പോയി മാധ്യമങളില്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ധാരാളം സമയമുണ്ടല്ലോ എന്നും അഭിഭാഷകന്‍
  • അതിനാല്‍ സരിതയുടെ ആവശ്യം അംഗീകരിക്കരുത്
  • സര്‍ക്കാരിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമീപനമാണ് സരിതയുടേത്
  • അതിനാല്‍ മൊഴിയെടുക്കല്‍ തുടരണം എന്നും സര്‍ക്കാര്‍
  • ഞാന്‍ മുള്‍മുനയില്‍ നിര്‍ത്തുന്നില്ലെന് സരിത

ഓരോ സംഭവവും ആധികാരികമായി പറയാനാണ് താന്‍ സമയമെടുക്കുന്നതെന്നും സരിത
തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ സരിതയുടെ വിസ്താരം തുടരും. നാളെയും മറ്റന്നാളും സിറ്റിങ് ഇല്ല. ഇന്നത്തെ സിറ്റിങ് അവസാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here