ദേശീയ സ്‌കൂള്‍ മീറ്റിലെ ആദ്യ നാലിനങ്ങളിലെ സ്വര്‍ണവും കേരളത്തിന്; സ്വര്‍ണക്കൊയ്ത്തിനു തുടക്കമിട്ടു മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണത്തിളക്കത്തോടെ കേരളത്തിന് തുടക്കം. മേളയിലെ ആദ്യ ഇനമായ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിബിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും നേടി. പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ അലീഷ സ്വര്‍ണവും സാന്ദ്ര വെള്ളിയും നേടി.

കോതമംഗലം മാര്‍ബേസില്‍ താരമാണ് ബിബിന്‍. ഇരട്ടയാര്‍ സ്‌കൂളിലെ താരമാണ് ഷെറിന്‍. ജൂനിയര്‍ ഗേള്‍സ് മൂവായിരം മീറ്ററില്‍ മീറ്റ് റെക്കോഡോടെ അനുമോള്‍ തമ്പിയും ജൂണിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി എന്‍ അജിത്തുമാണ് സ്വര്‍ണം നേടിയത്. ഏഴു ഫൈനലുകളാണ് ഇന്നു നടക്കുന്നത്.അഞ്ചു മെഡലുകളാണ് ഇന്നു മാത്രം പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News