ജനാധിപത്യമൂല്യമുള്ളതുകൊണ്ടാണ് താന്‍ രാജിവച്ചതെന്ന് കെ എം മാണി; ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ല

കോട്ടയം: ജനാധിപത്യമൂല്യമുള്ളതുകൊണ്ടാണ് താന്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍തന്നെ രാജിവച്ചതെന്നു മുന്‍ മന്ത്രി കെ എം മാണി. താന്‍ ഉദാത്തമായ ജനാധിപത്യ മൂല്യം സംരക്ഷിക്കാനാണ് രാജിവച്ചതെങ്കിലും ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും കെ എം മാണി. ഉമ്മന്‍ചാണ്ടിക്കു കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

താന്‍ കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിരുന്നില്ല. തനിക്കെതിരേ കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. എങ്കിലും അത്രയ്ക്ക് ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായപ്പോള്‍ രാജിവയ്ക്കാന്‍ മനഃസാക്ഷി പ്രേരിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സോളാര്‍ ആരോപണങ്ങള്‍ക്കു പിന്നില്‍ ബാര്‍ ഉടമകളും പ്രതിപക്ഷവുമാണെന്നും മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News