മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തില്‍ കരുതലോടെ സ്ലിം ലീഗ്; യൂഡിഎഫിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കരുതലോടെ മുസ്ലിം ലീഗ്. യുഡിഎഫ് എടുക്കുന്ന പൊതു തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നു മലപ്പുറത്തു ചേര്‍ന്ന പാര്‍ട്ടി യോഗത്തിനുശേഷം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വളരെ കരുതലോടെയാണ് മുസ്ലിം ലീഗ് നീങ്ങുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജി ആവശ്യം ഉയരുമ്പോള്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടല്ല ലീഗ് സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News