മോഹന്‍ലാലിന് ഉണ്ണി മുകുന്ദന്‍ വില്ലനാകുന്നു; ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തില്‍ ലാലിന്റെ മകനും വില്ലനുമാകാന്‍ ഉണ്ണി

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദന്റെ ആഗ്രഹം സഫലമാകുന്നു. വില്ലനാകുന്നെങ്കില്‍ അത് ലാലേട്ടന്റെ വില്ലനാകണമെന്നായിരുന്നു ഉണ്ണിയുടെ ആഗ്രഹം. അത് സഫലമാകുകയാണ്. മലയാളി സിനിമയില്‍ അല്ലെന്നു മാത്രം. മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി ലാലിന്റെ വില്ലനായി എത്തുന്നത്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ജനതാ ഗാരേജിലാണ് കരിയറിലെ മികച്ച മേക്ക് ഓവറിന് ഉണ്ണി മുകുന്ദന് അവസരം ലഭിച്ചിരിക്കുന്നത്. മനമന്ദാ എന്ന ചിത്രത്തിന് പിന്നാലെ മോഹന്‍ലാല്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രവുമാണ് ജനതാ ഗാരേജ്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ മകനായാണ് ചിത്രത്തില്‍ ഉണ്ണി അഭിനയിക്കുന്നതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഒപ്പം വില്ലന്‍ വേഷം കൂടിയാണ് ചിത്രത്തില്‍ ഉണ്ണിക്ക്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായതും അതിനേക്കാളുപരി അദ്ദേഹത്തിന്റെ വില്ലനാകുക എന്നതും ഏറെ സന്തോഷം പകരുന്നതായി ഉണ്ണി പറഞ്ഞു. കോട്‌ല ശിവയാണ് ജനതാ ഗാരേജിന്റെ സംവിധായകന്‍. വിക്രമാദിത്യന്‍, കെഎല്‍ പത്ത്, സ്‌റ്റൈല്‍ എന്നീ സിനിമകളിലെ പ്രകടനമാണ് ഉണ്ണിക്ക് തെലുങ്കില്‍ അവസരമൊരുക്കിയത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളിലെ വൈവിധ്യമാണ് സംവിധായകനെ ആകര്‍ഷിച്ചത്. ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍. സാജന്‍ കെ മാത്യുവാണ് ഈ സിനിമയുടെ സംവിധായകന്‍. പ്രയാഗാ മാത്യുവാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News