ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഹൈക്കോടതിയില്‍ വഴിവിട്ട് സര്‍ക്കാര്‍; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജസ്റ്റിസ് ഉബൈദിനെ സമീപിച്ചു

കൊച്ചി: സോളാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ വഴിവിട്ടനടപടികള്‍. വിജിലന്‍സ് കോടതി ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിനെ സമീപിച്ചു. കഴിഞ്ഞദിവസം കെ ബാബുവിന് ആശ്വാസം പകര്‍ന്ന ഉത്തരവിട്ടത് ഉബൈദായിരുന്നു.

തികച്ചും വഴിവിട്ട നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉമ്മന്‍ചാണ്ടിയുടെയും ആര്യാടന്റെയും ഹര്‍ജികള്‍ ജസ്റ്റിസ് ഉബൈദ് തന്നെ വാദം കേള്‍ക്കണമെന്ന പിടിവാശിയോടെയാണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. ഇന്നു വെള്ളിയാഴ്ചയും സാധാരണ ദിവസവും ആയതിനാല്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്യാനോ പരിഗണിക്കപ്പെടാനോ പ്രത്യേക അനുമതിയുടെ ആവശ്യമില്ല. എന്നാല്‍, തങ്ങളുടെ ഹര്‍ജി ഉബൈദിന്റെ ബെഞ്ചില്‍തന്നെയാണ് വരിക എന്നുറപ്പുവരുത്താന്‍ രാവിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇടപെടുകയായിരുന്നു. അഭിഭാഷകന്റെ ആവശ്യം ഉബൈദ് അംഗീകരിച്ചു.

കഴിഞ്ഞദിവസം കെ ബാബുവിന് ആശ്വാസമാകുന്ന വിധി പുറപ്പെടുവിച്ചത് ഉബൈദായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെയും ആര്യാടന്റെയും ഹര്‍ജി ഉബൈദ് തന്നെ വാദിക്കണമെന്ന് സര്‍ക്കാരിന്റെ വാശി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News