പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാര്‍; ഡിവൈഎഫ്‌ഐ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; തിരുവനന്തപുരത്തും കോഴിക്കോടും സംഘര്‍ഷം

തിരുവനന്തപുരം/കോഴിക്കോട്/കോട്ടയം: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന വ്യാപകമായി സംഘര്‍ഷം. മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. കോഴിക്കോട് ജില്ലാ കളക്ട്രേറ്റിലേക്കാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയത്. ആലപ്പുഴ കളക്ട്രേറ്റിലേക്കും കോട്ടയം കളക്ട്രേറ്റിലേക്കും നടത്തിയ മാര്‍ച്ചിനു നേര്‍ക്കും പൊലീസ് ലാത്തിവീശി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News