ലിസിയും പ്രിയദര്‍ശനും പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു; സുഹൃത്തുക്കളായി വേര്‍പിരിയുന്നു

ചെന്നൈ: സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മില്‍ കോടതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. സൗഹാര്‍ദത്തോടെ പിരിയാന്‍ ഇരുവരും തീരുമാനിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവരും കോടതിക്കു പുറത്ത് ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. കുടുംബ, സിവില്‍, ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ ധാരണയായി. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് സ്വത്തുക്കള്‍ വിഭജിച്ചത്. ഇരുകൂട്ടരുടെയും സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്തമാക്കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ക്ക് ശേഷം പ്രിയനും ലിസിയും കൂടിക്കാഴ്ച നടത്തി. ശേഷം കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വളരെ മാന്യമായി ജീവിക്കുന്ന രണ്ടു കുടുംബങ്ങളായിരിക്കും ഇനിയെന്നും പരസ്പരം ബഹുമാനം പുലര്‍ത്തുമെന്നും ഇരുവരും മധ്യസ്ഥര്‍ക്ക് ഉറപ്പു നല്‍കി. പ്രിയന്റെ പുതിയ സിനിമയ്ക്കു ലിസി ഭാവുകങ്ങള്‍ നേര്‍ന്നു. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് കോടതിയില്‍ ഇവര്‍ നല്‍കിയ ഉറപ്പ്.

24 വര്‍ഷം ഒരുമിച്ചു ജീവിച്ച ലിസിയും പ്രിയദര്‍ശനും ഒരു വര്‍ഷം മുമ്പാണ് പിരിയാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കളെ പോലും അമ്പരപ്പിച്ച തീരുമാനം ഇരുവരും എടുത്തത് പെട്ടെന്നായിരുന്നു. പിരിയാനുള്ള കാരണം എന്താണെന്നു ഇരുവരും വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News