പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന; ആശ ശരത് ‘പാവാട’യിലെ സിസിലി ആയതിനെ കുറിച്ച് മണിയന്‍പിള്ള രാജു

പാവാടയിലെ ആശ ശരത് ചെയ്ത സിസിലി വര്‍ഗീസ് എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം ക്ഷണിച്ചത് ശോഭനയെ ആയിരുന്നെന്ന് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള യുവടന്‍മാരുടെ അമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ശോഭന ആ വേഷം തള്ളുകയായിരുന്നെന്ന് മണിയന്‍പിള്ള മനോരമ വീക്കിലിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജ്യേഷ്ഠ സഹോദരി കഥാപാത്രം ആണെങ്കില്‍ നോക്കാമെന്നും അമ്മയായാല്‍ അത് നൃത്ത ജീവിതത്തെ ബാധിക്കുമെന്നായിരുന്നു ശോഭനയുടെ മറുപടി. പ്രണയം എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് ചോദിച്ചെങ്കിലും വേഷം ചെയ്യാന്‍ ശോഭന തയ്യാറായില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നു.

ചില നൃത്തപരിപാടികള്‍ ഏറ്റിട്ടുണ്ടെന്നും ചെന്നൈയില്‍നിന്ന് കേരളത്തില്‍വന്ന് പടം ചെയ്യാനുള്ള സമയമില്ല എന്നായിരുന്നു ശോഭന ആദ്യം പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ വരേണ്ടെന്നും ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാമെന്നും തങ്ങള്‍ പറഞ്ഞു. തുടര്‍ന്നാണ് അമ്മ വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന പറഞ്ഞതെന്ന് മണിയന്‍ പിള്ള പറയുന്നു. ശോഭനയെ കണ്ട് മടങ്ങിവരുമ്പോളാണ് ആശാ ശരത്തിനെ ഓര്‍മ്മ വന്നതെന്നും കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചെന്നും മണിയന്‍പിള്ള രാജു പറയുന്നു.

വിപിന്‍ ചന്ദ്രന്‍ രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വന്‍സ്വീകരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, ആശ ശരത്, മിയ തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News