ഹൃത്വിക് റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന് കങ്കണ; മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയോടെന്ന് ഹൃത്വിക്

ഹൃത്വിക് റോഷനുമായി പ്രണയത്തിലായിരുന്നുവെന്ന കങ്കണയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ഹൃത്വിക്.

മാധ്യമങ്ങള്‍ ആരോപിക്കുന്ന സ്ത്രീകളേക്കാള്‍ എനിക്ക് ബന്ധമുണ്ടാവാന്‍ സാധ്യത മാര്‍പാപ്പയുമായാണ്. താങ്ക്‌സ്, ബട്ട് നോ താങ്ക്‌സ്. ഹൃത്വിക് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഹൃത്വിക് റോഷനുമായി താനും പ്രണയത്തിലായിരുന്നുവെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ തുറന്നുപറഞ്ഞത്. തന്റെ എക്‌സ് എന്നാണ് കങ്കണ ഹൃത്വിക്കിനെ വിശേഷിപ്പിച്ചത്. ആഷികി 3യില്‍ കങ്കണയ്ക്ക് പകരം സോനം കപൂറിനെ തെരഞ്ഞെടുത്തത് ഹൃത്വിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ‘അപവാദപ്രചരണങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഢിക്കും അറിയാം. എക്‌സുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം ആ അദ്ധ്യായം അവസാനിച്ചു.’ താന്‍ ശവക്കുഴി തോണ്ടാറില്ലെന്ന് കങ്കണ അഭിമുഖത്തില്‍ പറയുന്നു.

ഹൃത്വികും കങ്കണയും തമ്മില്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ നേരത്തേ ആരോപിക്കുന്നതാണെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഹൃത്വികും ഭാര്യ സൂസെന്നുമായുള്ള 14 വര്‍ഷത്തെ വിവാഹ ബന്ധം കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. അതിന് കാരണം കങ്കണ ആണെന്നായിരുന്നു ബോളിവുഡിലെ സംസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News