മമ്മൂട്ടിയെ നായകനാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന ‘പുതിയ നിയമ’ത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നയന്‍താരയാണ് ചിത്രത്തിലെ നായിക. അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ചിത്രം തീയേറ്ററുകളില്‍ എത്തും.
ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. വി.ജി ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി. വേണുഗോപാല്‍, ജിയോ എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ നിയമം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശനത്തിനെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here