ദിലീപ് ജീവിതത്തില്‍ പ്രധാനപ്പെട്ട ആളെന്ന് കാവ്യമാധവന്‍; വിവാഹവും കുടുംബവും മനസിലുണ്ട്; ഓര്‍മ്മക്കുറിപ്പുകളുമായി കാവ്യ

സംവിധായകരായ കമല്‍, ലാല്‍ ജോസ് എന്നിവരെ പോലെ നടന്‍ ദിലീപും തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട ആളാണെന്ന് കാവ്യ മാധവന്‍. ദിലീപിന്റെ ഉപദേശങ്ങള്‍ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇരുപത് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. തുടക്കത്തില്‍ ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അപ്പോള്‍ ദിലീപും ലാല്‍ ജോസുമാണ് ഉപദേശങ്ങള്‍ നല്‍കിയിരുന്നതെന്ന് കാവ്യ ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

വിവാഹം, കുട്ടികള്‍, കുടുംബം എന്നിവ മനസിലില്ല എന്നല്ല. ജീവിതത്തില്‍ ഇടയ്ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ട്. എല്ലാ കാര്യത്തിനും അച്ഛനും അമ്മയും കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ മക്കള്‍ക്ക് എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് ഷെയര്‍ ചെയ്യാനാകില്ല. പ്പോഴാണ് ഒരു കൂട്ട് ആഗ്രഹിക്കുന്നതെന്നും അങ്ങനെയൊരാളെ സ്വയം കണ്ടെത്താന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമില്ലെന്നും കാവ്യ പറഞ്ഞു.

തന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണെന്നും എന്നാല്‍ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നതെന്നും കാവ്യ പറയുന്നു. ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ തനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂവെന്നും കാവ്യ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here