മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സരിതയുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവ്; സരിതയുടെ കൈപ്പടയില്‍ എഴുതിയ റീസര്‍വേ അപേക്ഷയില്‍ ഒപ്പിട്ട് ആലപ്പുഴ കളക്ടര്‍ക്ക് നല്‍കി; രേഖയുടെ പകര്‍പ്പ് പീപ്പിള്‍ പുറത്ത് വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സരിതയെ മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചു. സരിത എഴുതിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഉടന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം സരിത സോളാര്‍ കമ്മീഷനില്‍ അറിയിച്ചിട്ടുണ്ട്.

saritha-umman

സാധാരണക്കാരായ ആളുകളുടെ പരാതി നിലവിലിരിക്കെ മുന്‍ഗണനാ ക്രമം വിട്ടാണ് മുഖ്യമന്ത്രി സരിതയ്ക്ക് വഴിവിട്ട സഹായം നല്‍കിയത്. ഭൂമിയുടെ റീസര്‍വേ അപേക്ഷയിലാണ് മുഖ്യമന്ത്രി ഒപ്പിട്ട് ശുപാര്‍ശ നല്‍കിയത്. ഇകെ ബാബുരാജിന് വേണ്ടിയാണ് സരിത മുഖ്യമന്ത്രിക്ക് മുന്നില്‍ അപേക്ഷ നല്‍കിയത്.

സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സരിത ഇകെ ബാബുരാജിനെ സമീപിച്ചിരുന്നു. ഈ സമയത്താണ് സരിത വഴി വസ്തുവിന്റെ റീസര്‍വേ നടത്താന്‍ ബാബുരാജ് മുഖ്യമന്ത്രിയെ സമീപിച്ചത്. ഈ അപേക്ഷയിലാണ് മുഖ്യമന്ത്രി സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്.

സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരായ പരാതിക്കാരനാണ് ഇടയാറന്മുള സ്വദേശിയും പ്രവാസിയുമായ ഇകെ ബാബുരാജ്. 1.19 കോടി രൂപ സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തു എന്ന കേസില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം തടവാണ് സരിതയും ബിജുവും ഈ കേസില്‍ ശിക്ഷ വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News