രോഹിത് വെമുലയുടെ പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ അര്‍ദ്ധരാത്രി സമരം; സ്ഥലത്തെത്തിയ രാഹുലിനെതിരെ എബിവിപി പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ഗവേഷക രോഹിത് വെമുലയുടെ ജന്മദിനത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ അര്‍ദ്ധരാത്രി സമരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. രോഹിത് വെമുലയുടെ 27-ാം ജന്മ ദിനത്തില്‍ കത്തിച്ച മെഴുകുതിരികളുമായാണ് വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

രാഹുലിന്റെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയ എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുല്‍ വിഷയത്തെ രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് എബിവിപി രംഗത്തെത്തിയത്. രണ്ടാംതവണയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെത്തുന്നത്. 12.45ഓടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയൊന്നുമില്ലാതെയാണ് രാഹുല്‍ എത്തിയത്. രോഹിതിന്റെ മാതാപിതാക്കളുമായി സംസാരിച്ച രാഹുല്‍ സമരപ്പന്തലിലും ദീര്‍ഘനേരം ചെലവഴിച്ചു.

അതേസമയം, താല്‍ക്കാലികമായി നിയമിച്ച വിസി വിപിന്‍ ശ്രീവാസ്തവയെ രാഹുലിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് മാറ്റി. പകരം കെമിസ്ട്രി വിഭാഗത്തിലെ എം. പെരിയസ്വാമിയെ സ്ഥാനം ഏല്‍പ്പിച്ചു. വിസി അപ്പാറാവുവിന് പകരം വിപിന്‍ ശ്രീവാസ്തവയെ വിസിയാക്കിയതും വന്‍പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News