അഞ്ച് ഹ്രസ്വചിത്രങ്ങള്‍ കൂട്ടിയിണക്കിയ ‘അവിയലു’മായി അല്‍ഫോണ്‍സ് പുത്രനും കൂട്ടരും; നിവിനും ബോബി സിംഹയും താരങ്ങള്‍

പ്രേമത്തിന്റെ വന്‍വിജയത്തിന് ശേഷം ഹ്രസ്വചിത്രവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അഞ്ച് സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത അവിയല്‍ എന്ന സിനിമാ സമുച്ചയവുമായാണ് അല്‍ഫോണ്‍സും കൂട്ടരും എത്തുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണത്തിലാണ് അവിയല്‍ ഒരുക്കുന്നത്.

അല്‍ഫോണ്‍സിന് പുറമെ സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്‌റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് അവിയലില്‍ പങ്കാളികളാകുന്നത്. അല്‍ഫോണ്‍സിന്റെ ചിത്രത്തില്‍ നിവിന്‍ പോളിയും ബോബി സിംഹയും പ്രധാനകഥാപാത്രങ്ങളാകുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വിവരങ്ങള്‍. ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

മലയാളത്തിലും തമിഴിലുമായാണ് അവിയല്‍ നിര്‍മ്മിക്കുന്നത്. യന്നൈ അറിന്താല്‍ എന്ന അജിത് ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ വിജയ്‌യും അവിയലിന്റെ ഭാഗമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ നിവിന്‍ പോളിയെയും ബോബി സിംഹയെയും കേന്ദ്രകഥാപാത്രങ്ങളാക്കി എലി എന്ന ഹ്രസ്വചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയിരുന്നു. നേരം, പ്രേമം എന്നീ രണ്ടുസിനിമകളാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്തത്. രണ്ടിലും നിവിന്‍ പോളിയായിരുന്നു നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News