പൊലീസ് പിന്തുടര്‍ന്ന കാര്‍ അമ്മയെയും കുഞ്ഞിനെയും ഇടിച്ച് തെറിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

അര്‍ജന്റീനയില്‍ പൊലീസ് പിന്തുടര്‍ന്ന കാര്‍ അമ്മയെയും കുഞ്ഞിനെയും ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മോഷണം നടത്തി രക്ഷപെടുകയായിരുന്നു സംഘമാണ് നടപ്പാതയിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് തെറിച്ച് പോയി. ബോണറ്റില്‍ കുടുങ്ങിയ യുവതിയെ 200 മീറ്ററോളം കാര്‍ വലിച്ചു കൊണ്ടു പോയി. വീണ്ടും മുന്നോട്ടു പോയ കാര്‍ മറ്റൊരു കാറിലിടിക്കുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി ഓടിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News