ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാവൈസ് പ്രസിഡന്റ് ജെഎസ് ശരത്തിനെ സ്ഥാനത്തു നിന്ന് നീക്കി; ശരത് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജെഎസ് ശരത്തിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു വച്ചാണ് ശരത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശരത്തിനെതിരെ ഇന്നു എസ്എഫ്‌ഐ സംസ്ഥാന സമിതി നടപടി എടുത്തിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന സമിതി തീരുമാനിച്ചു.

ഒരുതരത്തിലും അംഗീകരിക്കാനാകാത്ത പ്രവൃത്തി ചെയ്ത നേതാവിനെതിരെ എസ്എഫ്‌ഐ സംഘടനാതലത്തില്‍ നടപടി എടുക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി എടുത്തത്. മര്‍ദനം അതിരുവിട്ട നടപടിയായെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസന്‍ സംഗമത്തിനെതിരെ പ്രതിഷേധം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നടന്നു പോകുമ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News