വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിനെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍; കോഹ്‌ലി രാത്രിയില്‍ വെളിച്ചമില്ലാതെയും ബാറ്റു ചെയ്യുമെന്ന് സണ്ണി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പാടവത്തെയാണ് ഗാവസ്‌കര്‍ പ്രശംസിച്ചത്. കോഹ് ലിക്ക് അര്‍ധരാത്രിയിലും വെളിച്ചമില്ലാതെ ബാറ്റു ചെയ്യാനാകുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. എന്നാലും കോഹ്‌ലി നന്നായി ബാറ്റു വീശുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യും. ഭാവി ക്രിക്കറ്റ് താരങ്ങള്‍ക്ക് മാതൃകയാണ് കോഹ്‌ലി. ഏതൊരു ക്രിക്കറ്ററും സ്വപ്‌നം കാണുന്ന ഫോമിലാണ് കോഹ്‌ലി ഇപ്പോള്‍. ഓസ്‌ട്രേലിയക്കാര്‍ക്ക് കോഹ്‌ലിയെ എളുപ്പത്തില്‍ പുറത്താക്കാന്‍ ആകില്ല. കോഹ്‌ലി എന്തെങ്കിലും തെറ്റുവരുത്തിയാല്‍ മാത്രമേ പറ്റൂവെന്നും സണ്ണി പറഞ്ഞു.

കോഹ്‌ലിക്കെതിരെയാണോ രോഹിത് ശര്‍മയ്‌ക്കെതിരെയാണോ ബോള്‍ ചെയ്യാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ സണ്ണിയുടെ മറുപടി രസിപ്പിക്കുന്നതായിരുന്നു. ഇവര്‍ക്ക് രണ്ടു പേര്‍ക്കെതിരെയുമല്ല. കാരണം രോഹിത് രസിപ്പിച്ചു കൊല്ലുകയും കോഹ്‌ലി അടിച്ചു കൊല്ലുകയും ചെയ്യുമെന്നായിരുന്നു മറുപടി. ഓസീസിനെതിരായ പരമ്പര നേടിയെന്നു കരുതി ഇന്ത്യക്കാര്‍ ബാറ്റിംഗ് ഓര്‍ഡറിന്റെ കാര്യത്തില്‍ വഴക്കാളികളാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പരമ്പര തൂത്തുവാരുന്നതു കാണാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധോണിക്ക് ഇപ്പോള്‍ ബാലന്‍സ്ഡ് ആയ ഒരു ടീം ആണ് ഉള്ളത്. യുവരാജും നെഹ്‌റയും ഹര്‍ദിക് പാണ്ഡ്യയും ഉള്ളതുകൊണ്ട് ബാറ്റിംഗിലും ബോളിംഗിലും ഓപ്ഷന്‍സ് ഉണ്ട്. പാണ്ഡ്യ ഏഴാമനായി ബാറ്റു ചെയ്യാനും ബോള്‍ ചെയ്യാനും സാധിക്കുന്ന താരമാണ്. ഇത് ധോണി നന്നായി ഉപയോഗപ്പെടുത്തണമെന്നും കോഹ്‌ലിക്കു പകരം യുവരാജിനെ മൂന്നാമനായി ബാറ്റു ചെയ്യാന്‍ ഇറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News