സൗദിയിലെ മോസ്‌കിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തില്‍ മരിച്ചത് നാലു പേര്‍; വീഡിയോകള്‍ കാണാം

റിയാദ്: സൗദി അറേബ്യയിലെ മോസ്‌കില്‍ ഇന്നലെ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കിഴക്കന്‍ പ്രവിശ്യയിലെ മഹാസെന്‍ പട്ടണത്തിലുള്ള ഇമാം റിദ മോസ്‌കിലാണ് ഇന്നലെ ആക്രമണമുണ്ടായത്. നാലു പേര്‍ ആക്രമണത്തില്‍ മരിച്ചു. സ്‌ഫോടനവും വെടിവയ്പുമാണ് ഉണ്ടായത്.

സ്‌ഫോടനത്തിനു പിന്നാലെ തോക്കുധാരികളായ മൂന്നു പേര്‍ മോസ്‌കില്‍ കയറി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുവന്നവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവമറിഞ്ഞു തടിച്ചുകൂടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയും ചെയ്തു. ആക്രമണത്തെ യുഎഇ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel