ടെന്നീസിലും ക്രിക്കറ്റിലും ഇന്നലെ ഇന്ത്യയുടെ ദിനം; അഭിനന്ദനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ടെന്നീസിലും ക്രിക്കറ്റിലും ഇന്നലെ ഇന്ത്യക്ക് അവിസ്മരണീയമായ ദിനമാക്കിയ സാനിയ മിര്‍സയ്ക്കും ഇന്ത്യന്‍ പുരുഷ-വനിതാ ട്വന്റി-20 ടീമുകള്‍ക്കും ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിനന്ദനം. എല്ലാം ഒരേദിവസം മെല്‍ബണിലായിരുന്നു എന്നതും സച്ചിന്റെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. എല്ലാവരും നന്നായി ചെയ്‌തെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാനിയ മിര്‍സ ഇന്നലെ വനിതാ ഡബിള്‍സില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാമത്തെ ട്വന്റി-20 മത്സരവും ജയിച്ച ഇന്ത്യന്‍ പുരുഷ ടീം പരമ്പര സ്വന്തമാക്കിയതും ഇന്നലെ മെല്‍ബണിലായിരുന്നു. വനിതാ ട്വന്റി-20യിലും ഓസ്‌ട്രേലിയയെ പത്തുവിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരെ ഇന്ത്യന്‍ വനിതാ ടീം ഏത് ഫോര്‍മാറ്റിലും ഒരു പരമ്പര നേടുന്നത് ആദ്യമായിട്ടാണ്.

 Sania adds another Slam, Indian Women Cricket team wins, Indian Cricket team wins series. All in a day at Melbourne! Congratulations and Well Done to each one of you!!
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News