ജയലളിതയെ പൊളിച്ചടുക്കാന്‍ സ്‌റ്റേജില്‍ കയറി കസര്‍ത്തുകാട്ടിയ സ്റ്റാലിന് കിട്ടിയത് എട്ടിന്റെ പണി; പ്ലിങ്ങി നില്‍ക്കുന്ന സ്റ്റാലിന്റെ വീഡിയോ കാണാം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അമ്മ കോള്‍സെന്റര്‍ തട്ടിപ്പാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഡിഎംകെ നേതാവ് സ്റ്റാലിന്‍ നടത്തിയ ശ്രമം തിരിച്ചടിച്ചു. അമ്മ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും തട്ടിപ്പാണെന്നും ഒരു പൊതു പരിപാടിയില്‍ പ്രസംഗിച്ച സ്റ്റാലിന്‍ അവിടവച്ചുതന്നെ അമ്മ കോള്‍സെന്ററിലേക്കു വിളിച്ചു ഫോണ്‍ മൈക്കിനടുത്തു വച്ചു. നമ്പര്‍ പരിധിക്കു പുറത്താണെന്നായിരുന്നു മറുപടി. തൊട്ടുപിന്നാലെ തന്റെ മണ്ഡലത്തിലുള്ള തന്റെ കോള്‍സെന്ററിലേക്കായി സ്റ്റാലിന്റെ വിളി. ഈ നമ്പരും പരിധിക്കുപുറത്താണെന്ന മറുപടി കിട്ടി. ഇതോടെ, ജയലളിതയെ പൊളിച്ചടുക്കാന്‍ സ്റ്റേജില്‍ കയറിയ സ്റ്റാലിന്‍ പ്ലിങ്ങിയതാണ് നാട്ടുകാര്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News