മരണം രംഗബോധമില്ലാത്ത കോമാളിയല്ല; എപ്പോള്‍ എങ്ങനെ എത്തുമെന്നറിയാനും ഇപ്പോള്‍ ഓണ്‍ലൈനില്‍ സംവിധാനം

ആര്‍ക്കും ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണ് മരണം. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുക തന്നെ വേണം. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നാണ് പറയപ്പെടുന്നത്. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും വരാം. എന്നാല്‍, ഇനി അതൊക്കെ തിരുത്താന്‍ തയ്യാറായിക്കോളൂ എന്നാണ് ഗവേഷകരുടെ പുതിയ പഠനം തെളിയിക്കുന്നത്. ഓരോരുത്തര്‍ക്കും മരണം എപ്പോള്‍ എങ്ങനെ എത്തുമെന്ന് അറിയാന്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ മാര്‍ഗമുണ്ട്. അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. അര്‍ബുദം, ഇന്‍ഫെക്ഷന്‍, ഹൃദയാഘാതം തുടങ്ങി മരണം ഏതു രൂപത്തില്‍ നിങ്ങളെ തേടി എത്തുമെന്ന് അറിയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

how-die

സ്റ്റാറ്റിസ്റ്റികല്‍ വിദഗ്ധനായ നഥാന്‍ യോയാണ് നിങ്ങളുടെ മരണം പ്രവചിക്കുന്നത്. ഓണ്‍ലൈനില്‍ നിങ്ങള്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്രമാത്രം. നിങ്ങളുടെ ഇപ്പോഴത്തെ പ്രായമെത്ര? ലിംഗം എത്. ഏതു വിഭാഗത്തില്‍ പെടുന്നു. ഇത്രയും വിവരങ്ങള്‍ ടൈപ്പ് ചെയ്ത് ലൈവ് എന്ന ഒരു ബട്ടണ്‍ കാണും. അതില്‍ അമര്‍ത്തിയാല്‍ മരണം നിങ്ങളെ ഏതുരൂപത്തില്‍ അനുഗ്രഹിക്കും എന്നു മുന്നില്‍ തെളിഞ്ഞു വരും. സാംക്രമിക രോഗങ്ങള്‍, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വസനസംബന്ധമായ അസുഖങ്ങള്‍, അപകടങ്ങള്‍ തുടങ്ങി നിരവധി സാധ്യതകള്‍ ദൃശ്യമാകും. ഓരോന്നിനും എത്ര ശതമാനം സാധ്യതയുണ്ടെന്നു വരെ ഓണ്‍ലൈന്‍ പറഞ്ഞു തരും.

പൂജ്യം മുതല്‍ പ്രായം കാണിച്ച് ഇക്കാര്യം പരിശോധിക്കാം. അങ്ങനെയാവുമ്പോള്‍ ഒരു 30 വയസ്സു വരെ എങ്കിലും നിങ്ങള്‍ക്ക് മരണം ഇല്ലെന്നായിരിക്കും കാണുക. ഈ സമയത്ത് അസുഖങ്ങളേക്കാള്‍ അപകടമരണങ്ങള്‍ക്കാണ് സാധ്യത കൂടുതലെന്നതാണ് ഇതിന്റെ പ്രധാന കാരണം. ഏതു ഗണത്തില്‍ പെടുത്തി നോക്കിയാലും 30 വയസിന് മുകളിലുള്ളവരില്‍ അര്‍ബുദം തന്നെയാണ് ഏറ്റവും വലിയ മരണകാരണം. ഒരു വയസിനു മുമ്പ് മരിക്കുന്നവരില്‍ അപകടമരണവും ജനിതക വൈകല്യങ്ങളും പ്രധാന മരണകാണമാകുന്നു. പ്രായം അമ്പതിനു മുകളിലേക്കാണെങ്കില്‍ മരണകാരണം ഹൃദയസംബന്ധിയായ അസുഖങ്ങളാണെന്നും കാണാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2012 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 68 ശതമാനം മരണങ്ങളും നോണ്‍ കമ്യൂണിക്കബിള്‍ എന്ന വിഭാഗത്തില്‍ പെട്ട അസുഖങ്ങള്‍ മൂലമായിരുന്നു. 23 ശതമാനം പേര്‍ മാത്രമണ് പ്രസവം, ശിശുമരണം, പോഷകാഹാര കുറവ് തുടങ്ങിയ ഇന്‍ഫെക്ഷ്യസ് വിഭാഗത്തില്‍ പെടുന്നുള്ളു. ആക്രമണങ്ങളേയും അപകടങ്ങളേയും തുടര്‍ന്ന് ഒമ്പത് ശതമാനംപേര്‍ മരണത്തിന് കീഴടങ്ങുന്നുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും നോണ്‍കമ്മ്യൂണിക്കബിള്‍ ഗണത്തില്‍ പെടുത്താവുന്ന അസുഖങ്ങള്‍. വികസിത രാജ്യങ്ങളില്‍ ഈ അസുഖങ്ങള്‍ മരണത്തിന് കാരണമാകുന്നതിന്റെ നിരക്ക് 87 ശതമാനമാണ്. ലോകത്തെ പ്രധാന മരണവാഹകരില്‍ ഒന്നാണ് പുകയില. പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും ഒരു പോലെ കാരണമാകും. പ്രായപൂര്‍ത്തിയാവരില്‍ പത്തില്‍ ഒരാളുടെ മരണത്തിന് പുകയില കാരണമാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News