ബോളിവുഡിന്റെ മൂന്നു ഖാന്‍മാരെയും ഒന്നിപ്പിച്ച് കരണ്‍ ജോഹര്‍; ബോളിവുഡില്‍ ചരിത്രമാകാന്‍ സ്വവര്‍ഗാനുരാഗം പ്രമേയമാകുന്ന ചിത്രം

മുംബൈ: ബോളിവുഡിന്റെ മൂന്നു ഖാന്‍മാരെയും ഒന്നിച്ച് ഒരു സ്‌ക്രീനില്‍ കാണാന്‍ സാധിച്ചാല്‍ എങ്ങനെയിരിക്കും? സ്വപ്‌നമാണെന്നു കരുതേണ്ട. ചിലപ്പോള്‍ സത്യമായേക്കും. കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉണ്ടാകും. സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സ്വവര്‍ഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മൂവര്‍ക്കും സന്തോഷം മാത്രമേ ഉണ്ടാകൂവെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. കരണിന്റെ പുതിയ ചിത്രം അലിഗഡിന്റെ ട്രെയിലര്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍.

മൂന്നു ഖാന്‍മാര്‍ക്കും ഒരേ തലത്തിലുള്ള കഥാപാത്രം ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് തിരക്കഥയ്ക്ക് അനുസരിച്ചിരിക്കും എന്നായിരുന്നു കരണിന്റെ മറുപടി. ഉഗ്രന്‍ തിരക്കഥയാണെങ്കില്‍ ഖാന്‍മാര്‍ സിനിമയില്‍ അഭിനയിക്കാന്‍ മടി കാണിക്കില്ലെന്ന് കരണ്‍ പറഞ്ഞു. ദോസ്താന, മുംബൈ ടാക്കീസ് തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം മറ്റുള്ളവര്‍ കൈവയ്ക്കാന്‍ മടിച്ച വിഷയങ്ങളില്‍ സിനിമ എടുത്തയാളാണ് കരണ്‍ ജോഹര്‍.

ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന അലിഗഡ്, അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രൊഫസര്‍ ശ്രീനിവാസ് രാമചന്ദ്ര സിറാസിന്റെ ജീവിതത്തിലെ സംഭവ കഥയെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ള ചിത്രമാണ്. മനോജ് ബാജ്‌പേയിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here