ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ ശ്രമം; സരിതയുടെ മൊഴികള്‍ അട്ടിമറിക്കാന്‍ നീക്കമെന്നു സംശയം; മൂവാറ്റുപുഴയില്‍നിന്നു മൂന്നുപേര്‍ എത്തിയതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ വീണ്ടും അട്ടിമറി ശ്രമം. സരിത എസ് നായരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ബിജു രാധാകൃഷ്ണന്റെ ഇടപെടല്‍ സാധ്യമാക്കാനാണ് മൂന്നുപേര്‍ പൂജപ്പുരയിലെത്തി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. ബിജു രാധാകൃഷ്ണനുമായി ഈ മൂന്നുപേരില്‍ ഒരാള്‍ ജയിലില്‍ വച്ചു സംഭാഷണം നടത്തിയതായി ജയില്‍ അധികൃതര്‍തന്നെ സ്ഥിരീകരിച്ചു.

മൂവാറ്റുപുഴ സ്വദേശികളാണ് ജയിലിലെത്തിയത്. ഇവര്‍ എന്തിനാണ് വന്നതെന്നോ ആരുടെയെങ്കിലും സ്വാധീനത്താലാണോ വന്നതെന്നോ വ്യക്തമല്ല. ഡെസ്റ്റര്‍ എസ് യു വിലാണ് ഇവര്‍ ജയിലിലെത്തിയത്. ഇവര്‍ ജയിലില്‍ നല്‍കിയ വിലാസം വ്യാജമാണെന്നു സംശയിക്കുന്നു. ഇവരുടെ പേരുകള്‍ അന്വേഷിച്ചെങ്കിലും ഓഫീസ് അടച്ചുപോയതിനാല്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന മറുപടിയാണ് പീപ്പിള്‍ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി ദിനകര്‍ ജയില്‍ അധികാരികളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ നല്‍കിയ മൊഴികളിലൂടെ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍ എന്നിവരുടെ പങ്കു വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ബിജു രാധാകൃഷ്ണനെ ഉപയോഗിച്ച് ഈ മൊഴികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കാനുള്ള സാധ്യതയേറെയാണ്. ഇതിന്റെ ഭാഗമാണ് മൂവാറ്റുപുഴയില്‍നിന്നെന്ന പേരില്‍ മൂന്നുപേര്‍ ജയിലിലെത്തി ബിജുവിനെ കണ്ടതെന്നാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News