ദില്ലിയില്‍ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണു ആറു വയസുകാരന്‍ മരിച്ചു; സംഭവം പൊലീസിനെ അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍

ദില്ലി: സ്‌കൂള്‍ കോംപൗണ്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ദക്ഷിണ ദില്ലിയിലെ വസന്ത് കുഞ്ജിലാണ് സംഭവം. ദേവനേഷ് എന്ന ആറു വയസുകാരനാണ് മരിച്ചത്. എന്നാല്‍, സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി പൊലീസ് പറഞ്ഞു. ഏറെ വൈകിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. സ്‌കൂളിനു സമീപത്തെ കുഴിയില്‍ വീഴുകയായിരുന്നു കുട്ടി എന്നാണ് വിശദീകരണം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. എന്നാല്‍, സംഭവം പൊലീസ് അറിയുന്നത് ആശുപത്രി അധികൃതര്‍ വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ്. മരണകാരണം എന്താണെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു. സംഭവം അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം പൊലീസിനെ ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ക്ലാസില്‍ ഏഴാമത്തെ പീരിയഡ് മുതലാണ് കുട്ടിയെ കാണാതായത്. ഒരു പദ്യപാരായണ മത്സരം നടക്കുന്നതിനാലാണ് കുട്ടി സംഭവം നടന്ന സ്ഥലത്ത് എത്തിയത്. സംഭവത്തില്‍ നിയമനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മൃതദേഹം പൊലീസ് എയിംസിലേക്ക് കൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News