ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 12 ട്രിക്കുകള്‍

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഐഫോണുകളേക്കാള്‍ കുറച്ചുകൂടി ട്രിക്കിയര്‍ ആണ് ഉപയോഗിക്കുമ്പോള്‍. ചില ടിപ്പുകള്‍ അറിഞ്ഞു കഴിഞ്ഞാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അല്‍പം കൂടി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും. ഫോണിനകത്തു തന്നെ ഒളിച്ചിരിക്കുന്ന ഈ വിദ്വാന്‍മാരെ തിരിച്ചറിഞ്ഞാല്‍ മാത്രം മതി. അവ ഏതൊക്കെയാണെന്നല്ലേ. അറിയാം.

1. കസ്റ്റമൈസ് ചെയ്യുക

ആപ്പുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ ധാരാളം ഓപ്ഷനുകളുണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍. ഹോം സ്‌ക്രീന്‍ ലുക്കുകള്‍ മാറ്റാം. ഓര്‍ഗനൈസ് ചെയ്യുന്നതിലടക്കം നിരവധി മാര്‍ഗങ്ങളുണ്ട്. ആപ്പുകള്‍ ടൈപ്, ടൈം, ലൊക്കേഷന്‍ എന്നീ രീതിയില്‍ അടക്കം ആപ്പുകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ സാധിക്കും. ജോലിയിലാണെങ്കില്‍ ആപ്പുകളുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ നെറ്റ്ഫ് ളിക്‌സ് പ്രവര്‍ത്തിക്കില്ല. ഇനി അതല്ല യാത്രയിലാണെങ്കില്‍ ട്രാവല്‍ ആപ്പുകള്‍ വളരെ വേഗത്തില്‍ ആക്‌സസ് ചെയ്യാനും സാധിക്കും. ഡയലര്‍, കാളര്‍ ഐഡി ആപ്പുകളുടെ വൈവിധ്യങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

2. ഗൂഗിളില്‍ നിന്നുള്ള എല്ലാം സ്വീകരിക്കുക

ആന്‍ഡ്രോയ്ഡ് ഫോണിന്റെ മറ്റൊരു ഗുണമാണ് ഗുഗിള്‍ യൂസര്‍ ആണെങ്കില്‍ ആപ്പുകള്‍ ഏകീകരിക്കാന്‍ സാധിക്കുമെന്നതാണ്. ജിമെയില്‍, കലണ്ടര്‍, ഫോട്ടോസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഫോണില്‍ വര്‍ക്ക് ചെയ്യും. അതും പരിധിയില്ലാതെ. പുതിയ വേര്‍ഷനായ മാര്‍ഷ്മാലോയില്‍ ഉള്ള ഒരു പുതിയ ഫീച്ചര്‍ എന്നു പറയുന്നത് ഗൂഗിള്‍ നൗ ടാപ് ചെയ്യാനുള്ളതാണ്. അതായത്, എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ഒരു വാക്കില്‍ ടാപ് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കും.

ഇനിയിപ്പോ മാര്‍ഷ്മാലോ വേര്‍ഷന്‍ ഇല്ലെങ്കില്‍ കൂടി മറ്റു വേര്‍ഷനുകളിലും ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്ത് ഏതെങ്കിലും വാക്കിനെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കും ക്രോമിലൂടെ. സ്‌ക്രീനിന്റെ താഴ്ഭാഗത്ത് ഒരു ചെറിയ വിന്‍ഡോ പ്രത്യക്ഷപ്പെടുകയും അതില്‍ ടാപ് ചെയ്താല്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

3. ഷെയര്‍ ചെയ്യുന്നത് എന്താണെന്ന് അറിയാം

ആപ്പുകള്‍ വഴി എന്തെല്ലാം ഷെയര്‍ ചെയ്യുന്നു എന്നറിയാന്‍ മാര്‍ഗമുണ്ടോ എന്നു പലര്‍ക്കും സംശയമുണ്ട്. സെറ്റിംഗ്‌സില്‍ പോയി ആപ്ലിക്കേഷന്‍ മാനേജര്‍ സെലക്ട് ചെയ്യുക. എന്നിട്ട് ഏതെങ്കിലും ഒരു പ്രത്യേക ആപ്ലിക്കേഷന്‍ സെലക്ട് ചെയ്യുമ്പോള്‍ അത് നിങ്ങളോട് ഒരുപാട് പെര്‍മിഷനുകള്‍ ചോദിക്കും. അത് എന്താണെന്ന വിശദീകരണവും അതോടൊപ്പം നല്‍കിയിട്ടുണ്ടാകും. പുതിയ വേര്‍ഷന്‍ ആണെങ്കില്‍ ആപ് പെര്‍മിഷനുകളില്‍ കൂടുതല്‍ നിയന്ത്രണവും നിങ്ങള്‍ക്ക് ലഭിക്കും.

4. ഡിഫോള്‍ട്ട് ആപ്ലിക്കേഷനുകള്‍ മാറ്റാം

ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ മാറ്റി എടുക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ബ്രൗസര്‍, പിഡിഎഫ് റീഡര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഡിഫോള്‍ട്ട് ആക്കി വെക്കാം. അങ്ങനെ അവ ഓട്ടോമാറ്റിക് ആയി യൂസ് ചെയ്യാം. അതല്ലെങ്കില്‍ യൂട്യൂബ് ആണ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കില്‍ യൂട്യൂബ് ആപ് ഡിഫോള്‍ട്ട് ആക്കാം.

ഇത്തരത്തില്‍ ഡിഫോള്‍ട്ട് ആക്കാന്‍ എന്തുമാര്‍ഗം എന്നാണോ? എളുപ്പമാണ്. മിക്കപ്പോഴും ഫോണ്‍ തന്നെ നിങ്ങളോട് ഇത്തരത്തില്‍ ആപ് ഡിഫോള്‍ട്ട് ആക്കണോ എന്നു ചോദിക്കും. അതല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ ക്ലിയര്‍ ഡിഫോള്‍ട്ട് സെലക്ട് ചെയ്താല്‍ ഡിഫോള്‍ട്ടുകള്‍ ഒഴിവാക്കാനും സാധിക്കാം.

5. ഡാറ്റ യൂസേജ് ട്രാക്ക് ചെയ്യാം

ഇന്റര്‍നെറ്റ് ഡാറ്റ കൂടുതലാണോ കുറവാണോ ഉപയോഗിക്കുന്നത് എന്നാണോ ആശങ്ക. എങ്കില്‍ ഡാറ്റ എത്രത്തോളം ഉപയോഗിക്കപ്പെടുന്നു എന്നു കണ്ടെത്താന്‍ ആന്‍ഡ്രോയ്ഡില്‍ മാര്‍ഗമുണ്ട്. ഇതിനായി സെറ്റിംഗ്‌സില്‍ പോയി നോക്കിയാല്‍ ഡാറ്റ യൂസേജ് എന്ന ഹെഡിംഗില്‍ കാണാന്‍ സാധിക്കും. ഇതു തുറന്നു നോക്കിയാല്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ വിശദാംശങ്ങളും അറിയാം.

6. ഉപയോഗമില്ലാത്ത ആപ്പുകള്‍ ഡിസേബിള്‍ ചെയ്യാം

ഫോണില്‍ വരുന്ന എല്ലാ ആപ്പുകളും നല്ലതാണ് എന്നു വിചാരിക്കേണ്ട. ചിലതെങ്കിലും ഉപയോഗമില്ലാത്തത് ആയിരിക്കും. പല ഫോണ്‍ നിര്‍മാതാക്കളും ഉപയോഗമില്ലാത്ത ആപ്പുകള്‍ ഫോണില്‍ കുത്തി നിറയ്ക്കുന്നുണ്ട്. ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാത്തിടത്തോളം അത് റണ്‍ ചെയ്തു കൊണ്ടേ ഇരിക്കും. ആന്‍ഡ്രോയ്ഡില്‍ ആണെങ്കില്‍ ഇവ ഡിസേബിള്‍ ചെയ്യാന്‍ മാര്‍ഗമുണ്ട്. ആപ്ലിക്കേഷന്‍ മാനേജറില്‍ ആപില്‍ ടാപ് ചെയ്താല്‍ ഡിസേബിള്‍ ഓപ്ഷന്‍ കാണാം.

7. ബാറ്ററി സംരക്ഷിക്കുക

ഫോണില്‍ പവര്‍ സേവിംഗ് മോഡ് ഉണ്ടെങ്കില്‍ ഫോണിലെ ബാറ്ററി നിശ്ചിത ശതമാനത്തില്‍ എത്തിയാല്‍ ഓട്ടോമാറ്റിക് ആയി പവര്‍ സേവിംഗ് മോഡ് ആകുന്ന തരത്തില്‍ ആക്കണം. ഇതിനായി സെറ്റിംഗ്‌സില്‍ ബാറ്ററി സെക്ഷനില്‍ പോയാല്‍ പവര്‍ സേവംഗ് മോഡ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതു കാണാന്‍ സാധിക്കും. അതിന്റെ സെറ്റിംഗ്‌സില്‍ ഓട്ടോമാറ്റിക് ഓണ്‍ ആക്കിയാല്‍ മതി.

8. ആപുകള്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം

ഫോണ്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കണോ. ഡെവലപര്‍ ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ മതി. ഇതിനായി ആദ്യം എബൗട്ട് ദിസ് ഫോണ്‍ എന്ന ഓപ്ഷനില്‍ പോകണം. ഇതില്‍ ബില്‍ഡ് നമ്പര്‍ ഓപ്ഷനില്‍ പോയാല്‍ ഐആം കംപ്ലീറ്റ്‌ലി സീരിയസ് എബൗട്ട് ദിസ് എന്നതില്‍ ടാപ് ചെയ്താല്‍ മതി. ഏഴുതവണ ടാപ് ചെയ്യണം. അപ്പോള്‍ താങ്കള്‍ ഒരു ഡവലപര്‍ ആകും.

ഡവലപ്പര്‍ ആയിക്കഴിഞ്ഞാല്‍ ചില ഓപ്ഷനുകള്‍ മാറ്റാം. വിന്‍ഡോ ആനിമേഷന്‍ സ്‌കെയില്‍, ട്രാന്‍സിഷന്‍ അനിമേഷന്‍ സ്‌കെയില്‍, അനിമേഷന്‍ ഡ്യുരേഷന്‍ സ്‌കെയില്‍ എന്നിവ മാറ്റാം. ഇത് എത്രത്തോളം മാറ്റുന്നോ അത്രയും ഫോണ്‍ സ്പീഡ് ആകുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News