കൊച്ചി: ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ സിനിമയ്‌ക്കെതിരെ ഡിങ്കമതവിശ്വാസികളുടെ കൂട്ടായ്മ. ചിത്രം ഡിങ്കമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ സംഘടനയായ മൂഷികസേന പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് റസ്റ്റോറന്റിനു മുന്നിലായിരുന്നു പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഡിങ്കമതവിശ്വാസികള്‍ റസ്റ്റോറന്റിനു മുന്നില്‍ തടിച്ചു കൂടി. അടുത്തിടെ ഡിങ്കമതത്തെ സംരക്ഷിക്കാന്‍ മൂഷികസേന എന്ന പേരില്‍ ഫേസ്ബുക്ക് പേജും ഡിങ്കോയിസ്റ്റുകള്‍ തുടങ്ങിയിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രൊഫസര്‍ ഡിങ്കന്‍. ത്രിഡി രൂപത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാവ് സനല്‍ തോട്ടമാണ്. സംവിധായകന്‍ റാഫിയുടേതാണ് തിരക്കഥ. ദിലീപിന്റെ ആദ്യ ത്രീഡി ചിത്രത്തില്‍ മജീഷ്യന്‍ മുതുകാടും പ്രധാന വേഷത്തിലെത്തുന്നു.
പ്രൊഫസര്‍ ഡിങ്കന്‍ എന്ന് സിനിമയ്ക്ക് പേരിട്ടതിലൂടെ ഡിങ്കമതവികാരം വ്രണപ്പെട്ടെന്ന രീതിയില്‍ ദിലീപിന്റെ ഒഫീഷ്യല്‍ പേജിലും ആക്ഷേപഹാസ്യരൂപത്തിലുള്ള കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമര്‍ശമുണ്ടാകുമ്പോള്‍ വിശ്വാസികള്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോള്‍ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പരിശുദ്ധ ഡിങ്കനെ അധിക്ഷെപിച്ചതിൽ പ്രതിക്ഷെധിച്ച് ദിലീപിന്റെ “ഓണക്കപ്പുട്ട്” കടയിലെക്ക് പ്രതിക്ഷെധമാർച്ച് സംഘടിപ്പിക്കുന്…
Posted by Mooshikasena മൂഷികസേന on Saturday, January 30, 2016
നഗരം സ്തംഭിച്ച പ്രതിക്ഷേധത്തിന്റെ കൂടുതല്‍ ചിത്രങ്ങളിലേക്ക്
Posted by Mooshikasena മൂഷികസേന on Saturday, January 30, 2016

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here