കൊല്ലം ജി.കെ പിള്ള അന്തരിച്ചു; മൃതദേഹം ചവറയിലെ വീട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

കൊല്ലം: പ്രമുഖ നാടക സീരിയല്‍ സിനിമ നടന്‍ കൊല്ലം ജി.കെ പിള്ള (83) അന്തരിച്ചു. മകള്‍ ഉഷാകുമാരിയുടെ ഓയൂരിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം. മൃതദേഹം ചവറയിലെ വീട്ടിലെത്തിച്ചു.

സംസ്‌കാരം മുളങ്കാടകം ശ്മശാനത്തില്‍ നടക്കും. ഭാര്യ: ഭവാനിയമ്മ. മക്കള്‍: ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ. മരുമക്കള്‍: ബാലചന്ദ്രബാബു, രാധാകൃഷ്ണന്‍, വിജയന്‍, ജയപ്രകാശ്.

1950ല്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചു കൊണ്ടാണ് കൊല്ലം ജി.കെ. പിള്ള വേദിയിലേക്കെത്തിയത്. 1962ല്‍ കൊല്ലം യൂണിവേഴ്‌സല്‍ തിയറ്റേഴ്‌സിന്റെ ദാഹജലം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ലഭിച്ചതിനാല്‍ അഭിനയം കൊല്ലത്തെ വിവിധ തീയറ്ററുകളിലായിരുന്നു. എ.എന്‍. തമ്പി സംവിധാനം ചെയ്ത മാസപ്പടി മാതുപിള്ള എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് മുച്ചീട്ടുകളിക്കാരന്റെ മകള്‍, പുഷ്പശരം, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ഇത്തിക്കരപക്കി തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ദാഹജലം, നീതിപീഠം, രാജദൂത്, ആയിരം അരക്കില്ലം, ആക്‌സിഡന്റ് എന്നിങ്ങനെ വിവിധ നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളില്‍ നിറഞ്ഞു നിന്നു നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എംഎ ബേബി ജികെ പിള്ളയെ സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News