മുസഫര്‍നഗര്‍ കലാപത്തിന്റെ ഇരയായ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ലക്‌നൗ: മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന്റെ ഇരയായ പതിനാലുകാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മുസഫര്‍ നഗറിലെ അംബേട്ട ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ മുന്‍ ഗ്രാമതലവന്റെ മകനും സുഹൃത്തുക്കളായ മറ്റ് രണ്ടു യുവാക്കളുമാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൃഷിസ്ഥലത്തുനിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2013ലെ മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ അംബേട്ട ഗ്രാമത്തിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News