എങ്ങനെ ഒരു ചാവേറാകാം; മുംബൈയിലെ യുവതികള്‍ക്ക് ഓണ്‍ലൈന്‍ പഠനവുമായി ഐഎസ് തലവന്‍; മുംബൈ എടിഎസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മുംബൈയിലെ യുവതി-യുവാക്കള്‍ക്ക് ചാവേറാകാന്‍ ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നതായി കണ്ടെത്തല്‍. എങ്ങനെ ഒരു ചാവേറാകാം, എങ്ങനെ ബോംബ് നിര്‍മ്മിക്കാം എന്നീ വിഷയങ്ങളിലാണ് ബാഗ്ദാദിയുടെ ക്ലാസുകള്‍. സ്‌കൈപ്പ്, മറ്റു വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെയുള്ളവ ഉപയോഗിച്ചാണ് പരിശീലനമെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വിട്ടത്. മുംബൈയിലെ നിരവധി യുവതികളും ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമായെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരും പഠനത്തില്‍ പങ്കാളികളായെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ ഐഎസ് അനുഭാവികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ലഭ്യമായതെന്നാണ് എടിഎസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News