അഴിമതിക്കാരും കള്ളന്‍മാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിഎസ്; ബാബു വീണ്ടും മന്ത്രിയാകുന്നത് അപമാനകരമെന്ന് കുമ്മനം; കോണ്‍ഗ്രസില്‍ ആദര്‍ശമുള്ളവരുണ്ടെങ്കില്‍ എതിര്‍ക്കണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. മന്ത്രിസഭയിലേക്കുള്ള കെ.ബാബുവിന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

കെ.ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. രാജി പിന്‍വലിച്ച തീരുമാനം അപമാനകരമാണെന്നും കോണ്‍ഗ്രസില്‍ ആദര്‍ശമുള്ളവര്‍ ബാക്കിയുണ്ടെങ്കില്‍ ബാബുവിനെ വീണ്ടും മന്ത്രിയാക്കുന്നത് തടയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here