ഹിന്ദുവാണെന്ന് പറയാന്‍ ഭയമെന്ന് അനുപം ഖേര്‍; ഹിന്ദുവായതില്‍ അഭിമാനം, സംഘികള്‍ പറയുന്നത് പോലെയുള്ള ഹിന്ദുവല്ലെന്ന് തരൂരിന്റെ മറുപടി; ഇരുവരും തമ്മില്‍ ട്വിറ്റര്‍ ഫൈറ്റ്

ഹിന്ദുത്വത്തിന്റെ പേരില്‍ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂരും ബോളിവുഡ് നടന്‍ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് ഹിന്ദുവാണെന്ന് തുറന്ന് പറയാന്‍ താന്‍ ഭയക്കുന്നു എന്ന അനുപം ഖേറിന്റെ പ്രസ്താവനയോടെയാണ് ഇരുവരും തമ്മിലുള്ള വാക്ക്തര്‍ക്കം ആരംഭിച്ചത്.

താരത്തിന്റെ പ്രസ്താവനയോട് തരൂരിന്റെ മറുപടി ഇങ്ങനെ: ‘വരൂ അനുപം ഖേര്‍, ഞാന്‍ ഹിന്ദുവാണെന്ന് എപ്പോഴും പറയാറുണ്ട്. ഹിന്ദുവായതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, സംഘികള്‍ പറയുന്നത് പോലെയുള്ള ഹിന്ദുവല്ല’.

എന്നാല്‍, ഇതിനെതിരെയും അനുപം ട്വിറ്ററിലൂടെ രംഗത്ത് വന്നു. ‘വരൂ ശശി. ട്രോളുകളില്‍ കാണുന്നതു പോലെ നിങ്ങളെന്റെ വാക്കുകളെ വളച്ചൊടിക്കുമെന്ന് ഞാന്‍ കരുതിയില്ല. നിങ്ങള്‍ കോണ്‍ഗ്രസിന്റെ പിണിയാളിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്’.

തര്‍ക്കത്തിനിടെ വാക്കുകളില്ലാതെ വരുമ്പോളാണ് അധിക്ഷേപം എന്ന വാക്ക് താങ്കള്‍ പ്രയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി എന്നതില്‍ അഭിമാനമുണ്ടെന്നും വ്യക്തിഹത്യയോ അധിക്ഷേപമോ തന്റെ രീതിയല്ലെന്നും തരൂര്‍ മറുപടി നല്‍കി.ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് അനുപം ഖേര്‍ വിവാദ പ്രസ്താവന നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News