ലാലിസം എന്ന പരാജയത്തിന് ഒരു വയസ്; ആരെയും കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല; മറക്കാന്‍ പറ്റാത്ത ദിവസത്തെ കുറിച്ച് രതീഷ് വേഗ

കൊച്ചി: ലാലിസം എന്ന ബാന്‍ഡില്‍ മോഹന്‍ലാല്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയാതെ പോയത് തന്റെ പരാജയം തന്നെയാണെന്ന് രതീഷ് വേഗ.

‘ജീവിതം മാറ്റിവച്ച് ആ സംരംഭത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ശ്രമിച്ചു. ആരെയും ഒന്നും പറഞ്ഞ് കുറ്റപ്പെടുത്താനോ എന്റെ ഭാഗം ന്യായീകരിക്കാനോ ശ്രമിച്ചിട്ടില്ല. ഒരുപാട് വലിയ ബന്ധങ്ങളൊന്നും സിനിമ മേഖലയില്‍ ഞാനിതുവരെ സമ്പാദിച്ചിട്ടില്ല.’ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

ഇന്ന് January 31. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഒന്ന്. ജീവിതത്തിലെ കടന്നു പോയ 30 വർഷങ്ങൾക്കപ്പുറം വേദനയും മുറിപ്പെടുത്തുന്ന ഓർമ്മകളും, ഒറ്റപ്പെടലുകളും പിന്നിട്ട് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഞാൻ വന്നു കയറിയ ദിവസം – ജനുവരി 31 2015. സംഗീത സംവിധായകൻ എന്ന സാദ്ധ്യമാകുന്നത് കോക്ക്ടയിൽ എന്ന എന്റെ ആദ്യ ചിത്രത്തിലൂടെയാണ്. പിന്നീട്, എന്റെ അറിവിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് നല്ല പാട്ടുകൾ ഉണ്ടാക്കാൻ ഉള്ള ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതിൽ ചിലതെങ്കിലും നിങ്ങളുടെ മനസ്സിൽ ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

പിന്നീട് Lalisom എന്ന ഒരു ആശയം മനസ്സിൽ വന്നപ്പോൾ അതുവരെ ഉണ്ടാക്കിയ സംഗീത സംവിധായകൻ എന്ന എന്റെ ജീവിതം മാറ്റിവച്ച് ആ ഒരു സംരംഭത്തിന്റെ ഭാഗമാകാൻ ഞാൻ ശ്രമിച്ചു. ആരെയും ഒന്നും പറഞ്ഞ് കുറ്റപ്പെടുത്താനോ എന്റെ ഭാഗം ന്യായീകരിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. ഒരുപാട് വലിയ ബന്ധങ്ങളൊന്നും സിനിമ മേഖലയിൽ ഞാനിതുവരെ സമ്പാദിച്ചിട്ടില്ല. എങ്കിലും മരണത്തിന്റെ മുഖത്തിനു എന്നെ വിട്ടുകൊടുക്കാതെ എന്നെ താങ്ങി നിർത്തിയവരിൽ കുറച്ച് പേരുകൾ ഇവിടെ കുറിക്കുന്നു. Suresh Gopi, Prithviraj, Anoop Menon, Dir VKP, Dir B. Unnikrishnan, Dir M. Padmakumar, Dir Rajesh Nair, Babu Janaarddanan, Dir Jose Thomas, Vijay Babu, Kavya Madhavan, P. Jayachandran, Vijay Yesudas, Biju Narayanan, Producer Job G Oomen, Producer Ashok Chettikkulangara, Bency Adoor, M. S Jaya IAS, Nikesh Kumar (Reporter), Prasad Kannan (Manorama News), Divish Mani (Mathrubhoomi News), Prajula (Asianet News), Tinto (Reporter), പിന്നെ എന്റെ ആത്മ സുഹൃത്തുക്കളും.

Lalisom എന്ന ആശയം ലാൽ സർ എന്ന മഹാനടനോടുള്ള എന്റെ അടങ്ങാത്ത ആരാധന ആയിരുന്നു. നടനവിസ്മയം പിന്നിട്ട നാളുകൾ കോർത്തിണക്കി ഒരു യാത്രയായിരുന്നു ലക്ഷ്യം. യാത്ര തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. ലാൽ സർ എന്ന വലിയ മനുഷ്യൻ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ പോയത് എന്റെ പരാജയം തന്നെയാണ്. ആ നിമിഷങ്ങളിൽ പ്രതീക്ഷയറ്റ് പോയത് എന്റെ ജീവിതത്തിന്റെയാണ്. ഇന്ന് ഒരു വർഷം തികയുന്നു. കാലം എന്നെ ഞാൻ പോലും അറിയാതെ ഇന്ന് വീണ്ടും ഒരു വേദിയിൽ എത്തിക്കുന്നു. 

ഇന്ന് January 31. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളിൽ ഒന്ന്. ജീവിതത്തിലെ കടന്നു പോയ 30 വർഷങ്ങൾക്കപ്പുറം വേദനയു…

Posted by Ratheesh Vega on Saturday, January 30, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News